ദുബൈ: പ്രചര ചാവക്കാട് യു.എ.ഇ ചാപ്റ്റർ നടത്തിയ പ്രചര സൂപ്പർ ലീഗ് 2022 അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജി.എഫ്.സി റേഞ്ചർ കോർണർ വേൾഡ് ഒറവങ്ങരയെ പരാജയപ്പെടുത്തി ഓൺലി ഫ്രഷ് ലയൺസ് മറ്റം ചാമ്പ്യന്മാരായി. കേരള ഫുട്ബാൾ അസോസിയേഷനുമായി (കെഫ) സഹകരിച്ച് യു.എ.ഇയിലെ പ്രമുഖ 16 ടീമുകൾ നോക്കൗട്ട് അടിസ്ഥാനത്തിൽ മാറ്റുരച്ച മത്സരം ദുബൈ ഗ്രീൻസോൺ സ്പോർട്സ് ഗ്രൗണ്ടിൽ പ്രചര ചെയർമാൻ സുശീലൻ വാസു കിക്കോഫ് ചെയ്തു. ശിങ്കാരിമേളം, കഥകളി, പുലിക്കളി, സാന്താക്ലോസ് തുടങ്ങിയ നാടൻ കലാരൂപങ്ങൾ അണിനിരന്ന സാംസ്കാരിക ഘോഷയാത്ര നടന്നു.
സൗജന്യ എൻട്രി കൂപ്പൺ വഴി ഓരോ അരമണിക്കൂർ ഇടവിട്ട് നടത്തിയ നറുക്കെടുപ്പിലൂടെ സ്വർണനാണയങ്ങളുൾപ്പെടെ വിലയേറിയ സമ്മാനങ്ങളും നൽകും. ഗ്രാൻഡ് സ്റ്റോർ മാർക്കറ്റിങ് മാനേജർ ഗോപാൽ സുധാകരൻ, ഷിജിന ട്രേഡിങ് ചെയർമാൻ എം.കെ. അഹമ്മദ്, മാനേജിങ് ഡയറക്ടർ ഷമീർ അഹമ്മദ്, എൻ.ടി.വി ചെയർമാൻ മാത്തുക്കുട്ടി കടോൺ, വീപീസ് ഗ്രൂപ് ചെയർമാൻ അബു അബ്ദുല്ല, റിസാൻ ജ്വല്ലറി ഡയറക്ടർ പി.പി. ഷനൂപ്, അറക്കൽ ജ്വല്ലറി മാനേജിങ് ഡയറക്ടർ അനീഷ്, യൂനിക് വേൾഡ് എജുക്കേഷൻ ഡയറക്ടർ ശാക്കിർ, ദേരാ ഗോൾഡ് പാർട്ണർ ജാഫർ മൂസ, മജ്ലിസ് ഒപ്റ്റിക്സ് ചെയർമാൻ സമീർ മജ്ലിസ്, കെഫാ പ്രസിഡന്റ് ജാഫർ ഒറവങ്ങര, ഗായകൻ ഇഷാൻ ദേവ് എന്നിവരെ ആദരിച്ചു. പ്രചരയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചെയർമാൻ കെ.വി. സുശീലൻ വിശദീകരിച്ചു. പ്രസിഡന്റ് ഷാജി എം. അലി, പി.എസ്.എൽ പ്രോഗ്രാം കൺവീനർ പി.ഡി. അഭിരാജ്, സെക്രട്ടറി അലാവുദ്ദീൻ, ട്രഷറർ ഫാറൂഖ് തെക്കത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.