പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ അനുശോചിച്ചു

അബൂദബി: മുൻ ഇന്ത്യൻ പ്രസിഡൻറ്​ പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ യു.എ.ഇ പ്രസിഡൻറ്​ ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാൻ അനുശോചനം അയച്ചു. ഇന്ത്യൻ പ്രസിഡൻറ്​ രാംനാഥ് കോവിന്ദിനാണ് ഔദ്യോഗികമായി അനുശോചന സന്ദേശം അയച്ചത്.

യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്​തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ എന്നിവരും ഇന്ത്യൻ പ്രസിഡൻറ്​ രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അനുശോചന സന്ദേശങ്ങൾ അയച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.