താൻ അൽപം പ്രയാസപ്പെട്ടാലും നാടും വീടും സന്തോഷത്തിലാവണമെന്ന മോഹത്തിലാണ് ഒാര ോ മനുഷ്യനും പ്രവാസത്തിന് പുറപ്പെടുന്നത്. വില്ലകൾ പകുത്തും ബാച്ചിലർ റൂമുകളിലും അ ട്ടിക്കട്ടിലുകളിലും ഞെരുങ്ങിക്കഴിയുന്നത് പ്രിയപ്പെട്ടവർ അല്ലലില്ലാതെ ജീവിക്ക ണമെന്ന സ്വപ്നം ഉള്ളിലുള്ളതു കൊണ്ടാണ്. ഒരു പ്രതിസന്ധിഘട്ടത്തിൽ അവരെ ഒറ്റപ്പെടുത ്താനും കുറ്റപ്പെടുത്താനും തോന്നുന്ന വികാരത്തിന് ഒറ്റപ്പേരേയുള്ളൂ- നന്ദികേട്. േവദന യിൽ നുറുങ്ങുന്ന കുറച്ചു മനുഷ്യരുടെ ജീവിതം പകർത്തിയെഴുതുകയാണിവിടെ
അജ്മാൻ: ബിസിനസിൽ ഭർത്താവിന് സംഭവിച്ച വലിയ സാമ്പത്തിക ബാധ്യത പരിഹരിക്കാൻ ഒരു കൈത്താങ്ങ് നൽകാനാണ് റമീന ഗൾഫിലേക്ക് പുറപ്പെട്ടത്. ഉള്ള വിദ്യാഭ്യാസം വെച്ച് ഒരു ജോലി സമ്പാദിച്ച് പരമാവധി ബാധ്യത തീർക്കുക. അരുമകളായ മൂന്നു പെണ്മക്കളെ നാട്ടിൽ നിർത്തി പോരേണ്ടിവന്നു. മക്കളെ മാതാവിനെ ഏൽപിച്ച് കടൽ കടക്കുമ്പോൾ ചങ്ക് പിടച്ചിരുന്നു.
യാത്രയാക്കുമ്പോഴുള്ള പറക്കമുറ്റാത്ത മക്കളുടെ രോദനം ഒാർക്കാത്ത ദിനരാത്രങ്ങൾ റമിക്ക് കഴിഞ്ഞ നാലുവർഷം കടന്ന് പോയിട്ടില്ല. ഉള്ള ബാധ്യതകൾ തീർന്നിട്ടില്ല, എങ്കിലും അതിനൊരു അവസാനമുണ്ടാക്കാനാവുമെന്ന് ആവോളം പ്രതീക്ഷയുണ്ടായിരുന്നു. ആ നേരമാണ് ഇടിത്തീ പോലെ കോവിഡ് പ്രതിസന്ധി വന്നുപെടുന്നത്. സ്വകാര്യ കമ്പനിയുടെ പ്രമോഷൻ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന ഇവർക്ക് ജോലി നഷ്ടപ്പെട്ടു. എങ്കിൽ എത്രയും പെെട്ടന്ന് നാട്ടിലേക്ക് തിരിക്കാം എന്നു കരുതി നിൽക്കെ വിമാന സർവിസുകളും നിർത്തി.
അടുത്ത താമസ സ്ഥലത്തെ ആൾ മരിച്ചത് കൊറോണ മൂലമാണെന്ന വിവരം വന്നതോടെ വീട്ടിലിരിപ്പും പേടിയായി. കഴിഞ്ഞ വർഷം പ്രയാസത്തിലാക്കിയ ന്യൂമോണിയയുടെ ലക്ഷണങ്ങൾ ഇപ്പോഴും ബുദ്ധിമുട്ടിക്കുന്നുണ്ട്. വല്ലതും വന്നുപെട്ടാൽ ഇൻഷുറൻസ് ഇല്ലാത്തത് കൊണ്ട് ഭാരിച്ച ചികിത്സ െചലവും താങ്ങാനാകാത്തതാണ്. ഇപ്പോൾ ഇടക്കിടെ ചെറുതായിട്ട് ശ്വാസം മുട്ടും അനുഭവപ്പെടുന്നുണ്ട്. നാട്ടിലെ കാര്യം ആലോചിക്കുമ്പോൾ റമിക്ക് ശ്വാസം വിടാനും കഴിയുന്നില്ല. ഏപ്രിൽ15ന് വിമാന സർവിസുകൾ ആരംഭിക്കുമെന്ന വാർത്ത പരന്നതോടെ അൽപം ആശ്വാസത്തിലായിരുന്നു.
അതു നടക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. തന്നെപ്പോലെ വിദേശത്ത് കുടുങ്ങിപ്പോയവരെ സർക്കാർ മുൻകൈ എടുത്ത് നാട്ടിലെത്തിക്കണം എന്നാണ് ഇവർക്ക് പറയാനുള്ളത്. പ്രസവത്തിന് നാട്ടിൽ പോകാനിരുന്നവർ, വിസിറ്റ് വിസയിൽ മക്കളുടെ അടുത്ത് വന്ന് തിരികേ പോകാനാവാത്ത പ്രായമായ മാതാപിതാക്കൾ. മാറാ രോഗങ്ങൾക്ക് മാസങ്ങൾ ഇടവിട്ട് നാട്ടിൽപോയി ചികിത്സ തേടിയിരുന്നവർ, അസുഖങ്ങൾക്ക് നാട്ടിൽ നിന്നും കൃത്യമായി മരുന്നെത്തിച്ചിരുന്നവർ ഇങ്ങനെ പോകുന്നവരുടെ നീണ്ട നിര സർക്കാറിെൻറ കനിവും കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.