അജ്മാന്: നാല്‍പ്പത്തി ഒന്ന് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മട ങ്ങുകയാണ് ചാവക്കാട് ഇടക്കഴിയൂര്‍ സ്വദേശി അരങ്ങത്തയില് അബ്ദുല്‍ റസാഖ്. സ്കൂള്‍ പ ഠനം കഴിഞ്ഞതിനു ശേഷം ബന്ധുവിെൻറ സ്ഥാപനത്തില്‍ കോയമ്പത്തൂരില്‍ കുറച്ച് കാലം ജോലി ചെയ്ത റസാഖ് തിരികെ നാട്ടിലെത്തി ഒരു കൈ തൊഴിലെന്ന നിലക്ക് ടൈലറിംഗ് പഠിച്ചു. അങ്ങിനെയിരിക്കുമ്പോഴാണ് സലാലയിലേക്ക് ടൈലര്‍ വിസ ലഭിക്കുന്നത്. ബോംബയില്‍ യില്‍ നിന്നും ദുമ്ര എന്ന കപ്പലിൽ മസ്കറ്റിലേക്ക്. നാലു ദിവസം കൊണ്ട് എത്തും എന്നറിയിച്ച കപ്പല്‍ എട്ടു ദിവസമെടുത്താണ് മസ്കറ്റ് തീരത്ത് അടുത്തത്. അവിടെ നിന്ന് ഒരു ട്രക്കില്‍ സലാലയിലേക്ക്. 1977 ആഗസ്റ്റില്‍ പതിനെട്ടാമത്തെ വയസിലാണ് അബ്ദുല്‍ റസാഖ് പ്രവാസം തുടങ്ങുന്നത്. ഒരു ടൈലറിംഗ് ഷോപ്പിെൻറ വിസയിലാണ് എത്തിയതെങ്കിലും അവിടെ ജോലിയൊന്നും ഉണ്ടായിരുന്നില്ല. വിസയെടുക്കാന്‍ വേണ്ടി മാത്രം അറബി തുടങ്ങിയ ഒരു തട്ടികൂട്ട് സ്ഥാപനം. ആദ്യം ഒരു അറബിയുടെ വീട്ടില്‍ ജോലിക്ക് കയറി. പിന്നെ നിരവധി സ്ഥാപനങ്ങളിൽ മാറി മാറി ജോലി ചെയ്തു. പ്രവാസം മതിയാക്കാം എന്ന് കരുതി 1985 ല്‍ നാട്ടിലേക് പോന്നു. വിവാഹം കഴിച്ച് ഒരു ഒരു മകന് ജനിച്ചതിന് ശേഷം നാട്ടില്‍ കൃത്യമായി ഒരു ജോലിയും ശരിയാകാത്തതിനെ തുടര്‍ന്ന് വീണ്ടും പഴയ തട്ടകമായ സലാലക് മടങ്ങിപ്പോന്നു. ഒരു വര്‍ഷത്തോളം ഒരു കടയില്‍ ജോലി ചെയ്തു.
പിന്നെ സ്വന്തമായി പല കച്ചവടങ്ങള്‍ ചെയ്തു. അന്ന് ദുബൈയില്‍ നിന്നാണ് സാധനങ്ങള്‍ നേരിട്ട് കൊണ്ടുവന്നിരുന്നത്. ബിസിനസ് പരാജയപ്പെട്ടതോടെ ഒരു വെള്ള കമ്പനിയില്‍ ജോലിക്ക് കയറി. ഒരു വര്‍ഷത്തിന് ശേഷം സലാലയില്‍ നിന്നും പോന്നു. 2006 ൽ ദുബൈയില്‍ വിസിറ്റ് വിസയില്‍ വരുന്നത്. ബേക്ക് മാര്‍ട്ട് എന്ന കമ്പനിയില്‍ ജോലിക്ക് കയറി. ജോലിഭാരം കാരണം ആറു മാസത്തിനു ശേഷം അവിടെ നിന്നും വിട്ടു. പിന്നീട് റൻറ് എ കാര്‍ കമ്പനിയിലും തുണിക്കടയിലും ജോലി ചെയ്തു. 2007 ൽ ദുബൈയിലെ അല്‍ നസാമത്ത് എന്ന കമ്പനിയില്‍ സെയില്‍സ് എക്സിക്യൂട്ടീവ് ആയി ജോലിക്ക് കയറി. ഈ കമ്പനിയില്‍ നിന്നാണ് പ്രവാസത്തോട് വിട പറയുന്നത്. പ്രായമായ മാതാപിതാക്കള്‍ക്ക് ജീവിത സായാഹ്നത്തില്‍ സേവനം ചെയ്യണമെന്ന ആഗ്രഹത്തിെൻറ പേരിലാണ് പ്രവാസം അവസാനിപ്പിക്കുന്നത്. നാലു പതിറ്റാണ്ടിെൻറ സൗഹൃദങ്ങള്‍ മാത്രമാണ് ആകെ കൈമുതല്‍. നാട്ടില്‍ പോയാല്‍ അവിടുത്തെ സാഹചര്യങ്ങള്‍ നോക്കി എന്തെങ്കിലും ജീവിതോപാധി കണ്ടെത്താമെന്നാണ് റസാഖിെൻറ പ്രതീക്ഷ. ഭാര്യയും മൂന്ന് മക്കളുമുണ്ട്. മൂത്ത മകെൻറയും മകളുടെയും വിവാഹം കഴിഞ്ഞു. ഇളയ മകന് പഠിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.