ദുബൈ: ദുബൈയിൽനിന്നും അബൂദബിയിൽനിന്നും പ്രവാസി ഇന്ത്യ യു.എ.ഇ ഒരുക്കിയ ചാർട്ടേഡ് വിമാനങ്ങൾ നാട്ടിലെത്തി. സൗജന്യയാത്രക്കാരുൾപ്പെടെ അബൂദബിയിൽ നിന്നുള്ള ഇത്തിഹാദ് വിമാനവും ദുബൈയിൽനിന്നുള്ള ഇൻഡിഗോ വിമാനവും കൊച്ചിയിലേക്കാണ് യാത്രക്കാരുമായി പറന്നത്. ഗര്‍ഭിണികള്‍, ഗുരുതര ആരോഗ്യ പ്രശ്നമുള്ളവര്‍, അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍, വിസ കാലാവധി കഴിഞ്ഞവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ എന്നിവരെല്ലാം പ്രത്യേക വിമാനത്തിൽ നാട്ടിലെത്തി. യാത്രക്കാർക്കുള്ള പി.പി.ഇ കിറ്റും വിതരണം ചെയ്തു. പ്രവാസി ഇന്ത്യ യു.എ.ഇ പ്രസിഡൻറ് അബുലൈസ് എടപ്പാൾ, സെക്രട്ടറി അരുൺ സുന്ദർരാജ്, ബുനൈസ് കാസിം, ഷമീം തുടങ്ങിയവർ ദുബൈ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അബൂദബിയിൽ അബ്ദുല്ല സവാദ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.