ചികിത്സക്കായി നാട്ടിലെത്തിയ  പ്രവാസി നിര്യാതനായി
??????????

ചികിത്സക്കായി നാട്ടിലെത്തിയ പ്രവാസി നിര്യാതനായി

ദുബൈ: കഴിഞ്ഞ 21 വർഷം യു.എ.ഇയിൽ ജോലി ചെയ്​തിരുന്ന തെക്കേപ്പാട്ടയിൽ സലാഹുദ്ദീൻ (48) നാട്ടിൽ നിര്യാതനായി. തൃശൂർ പുന്നയൂർക്കുളം ഉപ്പുങ്ങൽ തെക്കേപ്പാട്ടയിൽ അഹമ്മദി​​െൻറയും മറിയ കുട്ടിയുടെയും മകനാണ്​.

ഭാര്യ: ഷൈമ. മക്കൾ: ഷഹ്സാദ്, ഷാസിയ, ഷഹ്റൂസ്. സഹോദരങ്ങൾ: ഷാജഹാൻ (ദുബൈ), ഷരീഫ, ഫാത്തിമ, റംല.

അസുഖബാധിതനായതിനെ തുടർന്ന്​ ചികിത്സക്കായി നാട്ടിലേക്ക്​ മടങ്ങിയതാണ്​. ഏതാനും മാസം ഖത്തറിലും ജോലി ചെയ്​തിരുന്നു. സാമൂഹിക- ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ  സജീവമായിരുന്ന സലാഹുദ്ദീ​​െൻറ വിയോഗം പ്രവാസലോകത്തും സ്വദേശത്തും വേദനയായി.

 

Tags:    
News Summary - pravasi death trichur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.