റാസല്‍ഖൈമ: പ്രവാസി വിഷയങ്ങളില്‍ നിയമപരമായ ഇടപെടലുകളിലൂടെ ശ്രദ്ധനേടിയ പ്രവാസി ലീഗല്‍ സെല്‍ (പി.എല്‍.സി) പ്രവര്‍ത്തനങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ന്യൂഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പി.എല്‍.സിയുടെ ഇടപെടലില്‍ പ്രവാസി ക്ഷേമനിധിയില്‍ അംഗമാകുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തണമെന്ന ആവശ്യം രണ്ട് മാസത്തിനുള്ളില്‍ പരിഗണിച്ച് തീരുമാനമെടുക്കണമെന്ന് ക്ഷേമനിധി ബോര്‍ഡിന് ഹൈകോടതി നിര്‍ദേശം നൽകിയിരുന്നു.
സോഷ്യല്‍ വെല്‍ഫെയര്‍ ഫണ്ട് വിഷയത്തിലും പി.സി.എല്‍ കോടതിയെ സമീപിച്ചിരുന്നു. സമാന വിഷയങ്ങളില്‍ വ്യവഹാരം നടത്തിവരുന്ന പി.സി.എല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രതിനിധികളെ നിയമിച്ചതായി േഗ്ലാബല്‍ പ്രസിഡൻറ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു.ഗള്‍ഫ് മേഖലയില്‍ സാംസ്കാരിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവരെയാണ് വിവിധ രാജ്യങ്ങളില്‍ കണ്ട്രി ഹെഡായി നിയമിക്കുന്നത്. സര്‍ക്കാറുകള്‍ പ്രവാസികള്‍ക്കായി പ്രഖ്യാപിച്ചതും നിയമത്തിലൂടെ വകവെച്ചതുമായ അവകാശങ്ങള്‍ ആവശ്യഘട്ടങ്ങളില്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് പി.സി.എല്ലിെൻറ ഊന്നല്‍. ഗള്‍ഫ് രാജ്യങ്ങളില്‍ വിഷമ വൃത്തങ്ങളില്പെടുന്ന പ്രവാസികള്‍ക്ക് സൗജന്യ നിയമ സഹായം നല്‍കാനും പദ്ധതിയുണ്ട്.
ഗള്‍ഫ് രാജ്യങ്ങളിലെ കണ്ട്രി ഹെഡുകളായി പി.ആര്. മോഹന്‍ (ഒമാന്‍), സുധീര്‍ തിരുനിലത്ത് (ബഹ്റൈന്‍), ശ്രീധരന് പ്രസാദ് (യു.എ.ഇ), അബ്ദുൽ റഊഫ് കൊണ്ടോട്ടി (ഖത്തര്‍) എന്നിവര്‍ ചുമതലയേറ്റതായും സൗദി അറേബ്യയില്‍ മൂന്ന് മേഖലകളില്‍ ഭാരവാഹികളെ നിശ്ചയിക്കുമെന്നും ജോസ് എബ്രഹാം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.