അല്‍ ഐന്‍: കേരളത്തേക്കാളും മനോഹരമായി ഓണമാഘോഷിക്കുന്നത് ലോകത്തെമ്പാടുമുള്ള വിദേശ മലയാളികളാണെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. കോതമംഗലം-മൂവാറ്റുപുഴ നിവാസികളുടെ കൂട്ടായ്മയായ ആശ്രയം യു.എ.ഇ സംഘടിപ്പിച്ച 'ആര്‍പ്പോ ഇര്‍ര്‍റോ' ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് റഷീദ് കോട്ടയില്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ ഉമര്‍ അലി, ജിജി ആന്റണി, നെജി ജെയിംസ്, സുനില്‍ പോള്‍, ബേബി മടത്തിക്കുടിയില്‍, ചാരിറ്റി കണ്‍വീനര്‍ സമീര്‍ പൂക്കുഴി എന്നിവര്‍ സംസാരിച്ചു. ലോക കേരള സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട അനുര മത്തായി, ടഗ് ഓഫ് വാര് യു.എ.ഇയുടെ ടെക്നിക്കല്‍ ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട ഒ.കെ. അനില്‍ കുമാര്‍, അബൂദബി മലയാളി സമാജം ട്രഷററായി തെരഞ്ഞടുക്കപ്പെട്ട അജാസ് അപ്പാടത്ത് എന്നിവരെ എം.പി പൊന്നാടയണിയിച്ച് ആദരിച്ചു.
ഗോള്‍ഡന്‍ വിസ ലഭിച്ച ഗായത്രി അഭിലാഷ്, മികച്ച വിജയം കരസ്ഥമാക്കിയ ഹയ ഷംസുദ്ദീന്, സൗരഭ് നായര്‍ എന്നിവരെയും ഉപഹാരങ്ങള്‍ നല്കി ആദരിച്ചു. പ്രായോജകര്‍ക്കുള്ള ഉപഹാരങ്ങള്‍ സിനി മോള് അലികുഞ്ഞ്, ജിജി ആന്റണി, മുഹമ്മദ് മുസ്തഫ, സമീര്‍ പൂക്കുഴി, നെജി ജെയിംസ്, ഹാരിഷ് തോട്ടത്തിക്കുളം, ഷംസുദ്ദീന് നെടുമണ്ണില്‍, റെജി മണിച്ചന്, ഷംന റാഫി, മജിനാസ് അലിയാര്, അസീസ് മുളാട്ട് എന്നിവര്‍ക്കും പ്രത്യേക പുരസ്കാരം ബോബിന് സ്കറിയക്കും സമ്മാനിച്ചു. വനിത വിഭാഗം പ്രസിഡന്റ് സിനിമോള്‍, ജനറല്‍ സെക്രട്ടറി ഷാലിനി സജി, ജിമ്മി കുര്യന്, അഭിലാഷ് ജാര്‍ജ്, ജിന്റോ, സതീഷ്, ജാന്സ്മോന്, ജോണ്സണ് ജോര്‍ജ്, ഡോ. ബഷീര്‍ അബൂദബി എന്നിവര്‍ സംബന്ധിച്ചു. ബോബിന് സ്വാഗതവും ജനറല്‍ സെക്രട്ടറി ദീപു തങ്കപ്പന് നന്ദിയും പറഞ്ഞു. വടം വലി മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ലാൻഡ് മാര്‍ക്ക് ഗ്രൂപ്പിനുളള ട്രോഫിയും മുട്ടനാടും രണ്ടാം സ്ഥാനം നേടിയ ബിന്‍ അലി ഗ്രൂപ്പിനുള്ള ട്രോഫിയും സമാപന ചടങ്ങില്‍ സമ്മാനിച്ചു.
ഏറ്റവും കൂടുതല്‍ പോയന്റ് നേടിയ എമിറേറ്റിനുള്ള ഓവറോള്‍ ചാമ്പ്യന്‍ഷിപ് ആശ്രയം ദുബൈ കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ ഷാര്‍ജക്കും അബൂദബിക്കുമാണ് ലഭിച്ചത്. രാവിലെ മുതല്‍ വൈകീട്ടുവരെ നടന്ന വിവിധ കലാകായിക മത്സരങ്ങള്‍ക്ക് സ്പോര്‍ട്സ് കണ്‍വീനര്‍ അനില്‍ കുമാര്‍, ബിബിന്‍, ട്വിങ്കില്‍, സജിമോന്‍, വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.