ഷാർജ: രാഷ്ട്രപതി മഹാത്മാ ഗാന്ധിയുടെ ആത്മകഥ പ്രതിബിംബരീതിയിൽ തലതിരിച്ചെഴുതി ശ്രദ്ധേയനായ മലയാളിയായ ഒമ്പതുകാരൻ ആദിഷ് സജീവിനെ പ്രവാസി പരവൂർ ആദരിച്ചു. പുസ്തകോത്സവനഗരിയിൽ നടന്ന ചടങ്ങിലാണ് പ്രവാസി പരവൂർ യു.എ.ഇ ഘടകം ഭാരവാഹികൾ ആദിഷ് സജീവിനെ ആദരിക്കുകയും സ്നേഹസമ്മാനവും സ്നേഹസഹായവും കൈമാറുകയും ചെയ്തത്. ചടങ്ങിൽ ആദിഷിനെ അറേബ്യൻ വേൾഡ് റെക്കോഡിന് അർഹനാക്കിയ അറേബ്യൻ വേൾഡ് റെക്കോഡ് സാരഥി പ്രശസ്ത കാർട്ടൂണിസ്റ്റ് ദിലീഫ് പൊന്നാടയണിയിച്ചു.
രക്ഷാധികാരികളായ സണ്ണി ദേവരാജൻ, ജയപ്രസാദ് (ജെ.പി), സെക്രട്ടറി ജി. സനിൽകുമാർ, ട്രഷറർ ബിജു, എക്സിക്യൂട്ടിവ് അംഗങ്ങളായ സുധീർ, ഹരികുമാർ, ബിനു, രതീഷ് രവീന്ദ്രൻ, പ്രവാസി പരവൂർ അംഗം സുനിൽകുമാർ (തമ്പി) തുടങ്ങിയവർ ആശംസകളർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.