ദുബൈ: ഗ്ലോബൽ തലങ്ങളിൽ നടക്കുന്ന പ്രവാസി സാഹിത്യോത്സവ് 13ാമത് എഡിഷന്റെ ഭാഗമായി കലാലയം സാംസ്കാരിക വേദി ഗ്ലോബൽ കലാലയം പുരസ്കാരങ്ങൾ നൽകുന്നു. പ്രവാസി മലയാളികൾക്ക് കഥ, കവിത വിഭാഗങ്ങളിൽ എൻട്രികൾ അയക്കാം. ഒക്ടോബര്‍ 10നുമുമ്പ് ലഭിക്കുന്ന സൃഷ്ടികളിൽനിന്ന് വിദഗ്ധ ജൂറി തെരഞ്ഞെടുക്കുന്ന രചനകൾക്കാണ് പുരസ്കാരം നൽകുന്നത്. നേരത്തെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളാണ് പുരസ്കാരത്തിന് സമർപ്പിക്കേണ്ടത്. കവിത 40 വരിയിലും കഥ 500 വാക്കിലും കവിയരുത്. സൃഷ്ടികൾ സ്വന്തം ഇ-മെയിലിൽനിന്ന് kalalayamgulf@gmail.com വിലാസത്തിലേക്ക് പ്രവാസത്തിലെയും നാട്ടിലെയും വിലാസം, ബന്ധപ്പെടേണ്ട നമ്പർ എന്നിവ ചേർത്ത് പി.ഡി.എഫ് ഫോർമാറ്റിൽ യൂനികോഡ് ഫോണ്ടിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് +971 55 766 1883, +971 56 239 3735.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.