ദുബൈ: ദീർഘകാലം ദുബൈയിൽ പ്രവാസജീവിതം നയിച്ച് മത-സാമൂഹിക പൊതുപ്രവർത്തന രംഗത്ത് നിറഞ്ഞുനിന്ന കോറോത്ത് ഹസ്സൻ ഹാജിയുടെ വിയോഗത്തിൽ ദുബൈ എളങ്ങോളി മഹൽ റിലീഫ് കമ്മറ്റിയുടെയും ദുബൈ വടകര മണ്ഡലം കെ.എം.സി.സിയുടെയും ആഭിമുഖ്യത്തിൽ നാഇഫ് സൂഖ് മസ്ജിദിൽ പ്രാർഥന സദസ്സും അനുശോചന യോഗവും സംഘടിപ്പിച്ചു. ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്റ് ഒ.കെ. ഇബ്രാഹിം അനുശോചന പ്രഭാഷണം നടത്തി.
കെ.എം.സി.സി നേതാക്കളായ ഇസ്മായിൽ ഏറാമല, ഗഫൂർ പാലോളി, കെ.പി. മുനീർ, കെ.ടി.കെ. ഫൈസൽ, എം. ഗഫൂർ, ശഖീർ മമ്പള്ളി, എ.കെ. ഇബ്രാഹിം, പി.കെ. അസീസ്, എം.ഇ. കുഞ്ഞമ്മദ്, വി. മജീദ്, ഒ.കെ. സത്താർ, ഇഖ്ബാൽ വാണിമേൽ, അശ്റഫ് തച്ചറോത്ത് എന്നിവർ സംസാരിച്ചു. പ്രാർഥന സദസ്സിന് ഖാദർ ഫൈസി നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.