യാസ് ദ്വീപിൽ നിർമാണം പുരോഗമിക്കുന്ന അക്വേറിയത്തിന്‍റെ രൂപരേഖ 

യാസ് ദ്വീപിൽ ഒരുങ്ങുന്നു; അദ്​ഭുത അക്വേറിയം

അബൂദബി: യാസ് ദ്വീപിൽ നിർമാണം പുരോഗമിക്കുന്ന 'യാസ് സീവേൾഡ് റെസ്‌ക്യൂ ആൻഡ് റിസർച് സെൻറർ' എന്ന ലോകത്തിലെ ഏറ്റവും വലിയ അക്വേറിയം അടുത്തവർഷം പൊതുജനങ്ങൾക്കായി സമർപ്പിക്കും. അഞ്ച് ഇൻഡോർ നിലകളിലായി 1,83,000 ചതുരശ്ര മീറ്റർ വിസ്​തൃതിയിൽ നിർമിക്കുന്ന സീ വേൾഡ് അബൂദബിയുടെ അക്വേറിയത്തിൽ സമുദ്ര ഗവേഷണം, സമുദ്ര ജീവി സംരക്ഷണം, ക്ഷേമ പ്രവർത്തനം എന്നിവക്കുള്ള ലോകത്തിലെ ഏറ്റവും വലുതും വിപുലമായതുമായ സൗകര്യമാണ് സജ്ജമാകുന്നത്.

ഇതിനകം 64ശതമാനം പൂർത്തിയായ മറൈൻ-ലൈഫ് പാർക്കി​െൻറ നിർമാണം അബൂദബി യാസ് ദ്വീപിലെ വിവിധ ലാൻഡ്​മാർക്ക് പ്രോജക്​ടുകളിലൂടെ ശ്രദ്ധനേടിയ 'മിറലി'​െൻറ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്. ലോകോത്തര നിലവാരമുള്ള സൗകര്യങ്ങളോടെ ആഗോള ടൂറിസം കേന്ദ്രമാക്കാനായാണ് അക്വേറിയം നിർമിക്കുന്നത്. സ്വാഭാവിക ആവാസവ്യവസ്ഥയിൽ അധിവസിക്കുന്ന 68,000ത്തിലധികം സമുദ്രജീവികളെ ഉൾക്കൊള്ളുന്നതാവും അക്വേറിയം.

ഏറ്റവും വലിയ മറൈൻ അക്വേറിയവും പഠന ഗവേഷണ കേന്ദ്രവും ഉൾക്കൊള്ളുന്ന മറൈൻ ലൈഫ് പാർക്ക് വികസിപ്പിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് മിറൽ സി.ഇ.ഒ മുഹമ്മദ് അബ്​ദുല്ല അൽ സാബി പറഞ്ഞു. ​ സന്ദർശകർക്കും വി​നോദ സഞ്ചാരികൾക്കും അവിസ്​മരണീയ അനുഭവം സമ്മാനിക്കുമെന്ന് സീവേൾഡ് പാർക്ക്‌സ് ആൻഡ് എൻറർടെയിൻമെൻറ്​ സി.ഇ.ഒ മാർക്ക് സാൻസൺ പറഞ്ഞു.

Tags:    
News Summary - Prepares on the Yas island; Amazing Aquarium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.