ദുബൈ: വനിതാ സാന്നിധ്യത്തിൽ യു.എസ് ഉൾപ്പെടെ ലോകത്തെ വിവിധ രാജ്യങ്ങളെ പിന്നിലാക്കി യു.എ.ഇ മന്ത്രിസഭ. കഴിഞ്ഞ ദിവസം നടത്തിയ പുനഃസംഘടനയോടെ മന്ത്രിസഭയിൽ 30 ശതമാനം വനിതകളായി. 31 പേരിൽ ഒമ്പത് വനിത മന്ത്രിമാരാണുള്ളത്. ശതമാനക്കണക്കിൽ ഏകദേശം യു.കെ മന്ത്രിസഭയുടെ വനിതാ പ്രതിനിധ്യത്തോളം വരും ഇത്.
യു.എസിലെ ഡോണൾഡ് ട്രംപ് മന്ത്രിസഭയിൽ നാല് വനിത മന്ത്രിമാർ മാത്രമാണുള്ളത്. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ മന്ത്രിസഭയിൽ 22 ശതമാനമാണ് വനിതാ പ്രാതിനിധ്യം.യുവത്വത്തിെൻറ കാര്യത്തിലും യു.എ.ഇയുടെ 13ാമത് മന്ത്രിസഭ മികച്ച നിലയിലാണ്. ലോകത്തെ ആദ്യ ആർട്ടിഫിഷൽ ഇൻറലിജൻസ് മന്ത്രിയെന്ന റെക്കോർഡോടെ മന്ത്രിസഭയിൽ പ്രവേശിച്ച ഉമർ ബിൻ സുൽത്താൻ ആൽ ഒലാമക്ക് 27 വയസ്സ് മാത്രമാണുള്ളത്.
അതായത് ‘വേൾഡ് വൈഡ് വെബി’െൻറ പ്രായമേ നിർമിത ബുദ്ധിവൈഭവ മേഖലയിൽ രാജ്യത്തെ നയിക്കാൻ നിയോഗിക്കപ്പെട്ട ഉമർ ബിൻ സുൽത്താനുള്ളൂ. 1989ൽ ടിം ബെർണേഴ്സ് ലീ ആണ് ‘വേൾഡ് വൈഡ് വെബ്’ സൃഷ്ടിച്ചത്.
കഴിഞ്ഞ വർഷം മന്ത്രിയായി നിയമിക്കപ്പെടുേമ്പാൾ വെറും 22 വയസ്സ് മാത്രമുള്ള യുവജന കാര്യ സഹമന്ത്രി ശമ്മ ബിൻത് സുഹൈൽ ഫാരിസ് ആൽ മസ്റൂഇ ആണ് ഇപ്പോഴും പ്രായം കുറഞ്ഞ മന്ത്രി. അത്യാധുനിക ശാസ്ത്രവിഭാഗം സഹ മന്ത്രിയായി നിയോഗിക്കപ്പെട്ട സാറ ആൽ ആമിരിക്ക് 30 വയസ്സാണ്. അതായത് മന്ത്രിസഭയിലെ വനിതാ മന്ത്രിമാരിൽ കൂടുതൽ പേർക്കും മുപ്പതോ അതിൽ താഴെയോ ആണ് പ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.