ശിക്ഷിക്കപ്പെട്ട ഫുട്ബാള്‍ താരങ്ങള്‍ക്ക് പ്രസിഡന്റ് മാപ്പ് നല്കി
text_fieldsഅബൂദബി: കളിക്കിടെ സുരക്ഷാജീവനക്കാരനെ കൈയേറ്റം ചെയ്തതിന് അബൂദബി കോടതി ശിക്ഷിച്ച മൂന്ന് ഈജിപ്ഷ്യന്‍ ഫുട്ബാള്‍ താരങ്ങള്‍ക്കും മാപ്പ് നല്കി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്.
യു.എ.ഇയും ഈജിപ്തും തമ്മിലെ സാഹോദര്യബന്ധം കണക്കിലെടുത്താണ് നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഒക്ടോബര്‍ 20ന് അബൂദബിയില്‍ നടന്ന ഈജിപ്ഷ്യന്‍ സൂപ്പര്‍ കപ്പ് സെമി ഫൈനല്‍ മത്സരത്തിനിടെയായിരുന്നു സംഭവം.
ഈജിപ്ഷ്യന്‍ സമാലിക് ക്ലബ് താരങ്ങളായ നബീല്‍ ഇമാദ് ഡോംഗ, മുസ്തഫ ഷലാബി, ഫുട്ബാള്‍ ടീം ഡയറക്ടര്‍ അബ്ദുല്‍ വാഹിദ് എല്‍ സായിദ് എന്നിവരെയാണ് അബൂദബി കോടതി ഒരു മാസത്തെ തടവിനും രണ്ടുലക്ഷം ദിര്‍ഹം വീതം പിഴക്കും കഴിഞ്ഞ ദിവസം ശിക്ഷിച്ചത്.അക്രമത്തിന് ഇരയാക്കപ്പെട്ടവരുടെ മൊഴികളും സി.സി.ടി.വി ദൃശ്യങ്ങളും കണക്കിലെടുത്താണ് കോടതി മൂവരെയും ശിക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.