അബൂദബി: മൂല്യവർധിത നികുതി (വാറ്റ്), എക്സൈസ് നികുതി എന്നിവ ബാധകമായ ബിസിനസുകാർ ഉൽപന്നങ്ങളിൽ നികുതി ഉൾപ്പെടെയുള്ള തുക വിലയായി പ്രദർശിപ്പിച്ചില്ലെങ്കിൽ പിഴ അടക്കേണ്ടിവരുമെന്ന് ഫെഡറൽ നികുതി അതോറിറ്റി (എഫ്.ടി.എ) വ്യക്തമാക്കി. ഇത്തരം നിയമലംഘനത്തിന് 15,000 ദിർഹം വീതം പിഴ ഇൗടാക്കും.
കടകളിലെ ഉൽപന്നങ്ങളിൽ പ്രദർശിപ്പിച്ച വിലയിലും സേവനത്തിന് പ്രഖ്യാപിക്കപ്പെട്ട നിരക്കിലും നികുതിയും അടങ്ങിയിരിക്കണമെന്നും അവകാശങ്ങളെ കുറിച്ച് ഉപഭോക്താക്കൾ ബോധവാന്മാരായിരിക്കണമെന്നും അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു. വാങ്ങാൻ തീരുമാനിക്കുേമ്പാൾ പ്രതീക്ഷിച്ച വിലയേക്കാൾ ബില്ലടക്കുേമ്പാൾ നൽകണ്ടേി വരുന്നത് ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കലാണ്.
വാറ്റ്^എക്സൈസ് നികുതി രജിസ്ട്രേഷൻ നടത്തിയവർ പൂർണമായും നികുതി നിയമങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കണം. യു.എ.ഇ നികുതി നിയമത്തിെൻറ വിജയം സർക്കാർ, ബിസിനസുകാർ, സമൂഹം എന്നീ മൂന്ന് വിഭാഗത്തിെൻറയും കൂട്ടുത്തരവാദിത്വമാണ്. പൊതുജനങ്ങൾക്കായി നികുതി നിയമം ലഘൂകരിക്കുന്നതിന് എഫ്.ടി.എ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.