റാസല്‍ഖൈമ മനാര്‍ മാളില്‍ നടക്കുന്ന തടവുകാരുടെ കരകൗശല പ്രദര്‍ശനം 

തടവുകാരുടെ കരവിരുത്: പ്രദര്‍ശനം ഒരുക്കി റാക് പൊലീസ്

റാസല്‍ഖൈമ: വിവിധ കേസുകളില്‍ ശിക്ഷ അനുഭവിക്കുന്ന തടവുകാര്‍ നിര്‍മിച്ച കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം ഒരുക്കി റാക് പൊലീസ്. രണ്ടാഴ്ച നീളുന്ന പ്രദര്‍ശനം റാക് മനാര്‍ മാളിലാണ് നടക്കുന്നത്.

രാവിലെ പത്തു മുതല്‍ രാത്രി പത്തു വരെയാണ് പ്രദര്‍ശനം. ശിക്ഷ കാലാവധി കഴിയുന്ന വേളയില്‍ അന്തേവാസികളുടെ പുനരധിവാസത്തിനുതകുന്ന ശിക്ഷണ നടപടികളുടെ ഭാഗമാണ് ഇത്തരം കരവിരുതുകള്‍ക്ക് നല്‍കുന്ന പ്രോത്സാഹനമെന്ന് റാക് ജയില്‍ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ യാക്കൂബ് യൂസുഫ് ബൊലീല പറഞ്ഞു.

തടവുകാരുടെ ഹോബികള്‍ പരിപോഷിപ്പിക്കാനും മാനസിക പിന്തുണ നല്‍കാനും ഉതകുന്നതാണ് റാക് ആഭ്യന്തര മന്ത്രാലയം ഒരുക്കുന്ന പ്രദര്‍ശനം.സൗകര്യമൊരുക്കിയ മനാര്‍ മാള്‍ മാനേജ്മെൻറിന് നന്ദിയുണ്ടെന്നും യാക്കൂബ് അഭിപ്രായപ്പെട്ടു.

Tags:    
News Summary - Prisoners' Craft: Rack Police Prepare for Exhibition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 02:36 GMT