ദുബൈ: എമിറേറ്റിലെ ജയിലുകളിലെ തടവുകാർക്കുവേണ്ടി ദുബൈ പൊലീസ് സംഘടിപ്പിച്ച ഇ-ഫുട്ബാൾ ടൂർണമെന്റ് സമാപിച്ചു. പ്ലേ സ്റ്റേഷൻ ഉപയോഗിച്ചാണ് ഗെയിം മത്സരങ്ങൾ നടന്നത്. പൊലീസിന്റെ പോസിറ്റിവ് സ്പിരിറ്റ് പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. തടവുകാർക്ക് വിനോദാവസരങ്ങൾ സൃഷ്ടിക്കുകയും മാനസികമായി നല്ല കാഴ്ചപ്പാട് രൂപപ്പെടുത്താനും ലക്ഷ്യമിട്ടാണ് ടൂർണമെന്റ് ഒരുക്കിയത്.
പരിപാടിയുടെ സമാപനവും സമ്മാനദാനവും ജയിൽ വകുപ്പ് ഡയറക്ടർ ജനറൽ ബ്രി. മർവാൻ അബ്ദുൽ കരീം ജൽഫാർ നിർവഹിച്ചു. ടൂർണമെന്റിൽ ആകെ 165 തടവുകാരാണ് പങ്കെടുത്തത്. മത്സരത്തിൽ വിജയിച്ചവർക്ക് കാഷ് അവാർഡും മെഡലുകളും സമ്മാനമായി നൽകി. തടവുകാർക്ക് കായികപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിൽ ജയിൽ വകുപ്പ് വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും ഇത് അവരുടെ ആരോഗ്യത്തിനും ഉന്മേഷത്തിനും സഹായിക്കുന്നുണ്ടെന്നും ബ്രി. ജൽഫാൻ പറഞ്ഞു. മറ്റ് ഉന്നത ഉദ്യോഗസ്ഥരും സമാപന ചടങ്ങിൽ പങ്കുകൊണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.