സമ്മാനത്തുക 2,50,000 ഡോളര്‍: ആഗോള നഴ്​സിങ്​ പുരസ്​കാരം പ്രഖ്യാപിച്ച് ആസ്​റ്റര്‍

ദുബൈ: മഹാമാരിക്കാലത്ത്​ ജീവൻ ​പണയംവെച്ച്​ ജോലിചെയ്യുന്ന നഴ്​സുമാരെ ആദരിക്കാൻ ​'ആസ്​റ്റര്‍ ഗാര്‍ഡിയന്‍സ് േഗ്ലാബൽ നഴ്​സിങ്​ അവാർഡ്​' പ്രഖ്യാപിച്ച്​ ആസ്​റ്റർ ഡി.എം ഹെൽത്ത് ​കെയർ. അന്താരാഷ്​ട്ര നഴ്​സസ്​ ദിനത്തിന്​ മുന്നോടിയായാണ്​ 2,50,000 ഡോളര്‍ സമ്മാനത്തുകയുള്ള പുരസ്​കാരം പ്രഖ്യാപിച്ചത്​. ലോകമെമ്പാടുമുള്ള നഴ്‌സുമാര്‍ക്ക് അവരുടെ ജോലിയെക്കുറിച്ചുള്ള വിവരങ്ങള്‍ www.Asterguardians.com എന്ന വെബ്​സൈറ്റ്​ വഴി സമർപ്പിച്ച്​ അവാർഡിന്​ വൈകാതെ അപേക്ഷിക്കാം. നാമനി​ർദേശങ്ങൾ സ്വീകരണ തീയതി ഉടൻ പ്രഖ്യാപിക്കും. നാമനിര്‍ദേശം സ്വയം സമര്‍പ്പിക്കുന്നതിനൊപ്പം, അര്‍ഹരായ നഴ്‌സുമാരുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച്​ മറ്റുള്ളവര്‍ക്കും അവാര്‍ഡിന് നാമനിര്‍ദേശം സമര്‍പ്പിക്കാം.

ആരോഗ്യ സംരക്ഷണ മേഖലയുടെ നട്ടെല്ലായ നഴ്സുമാര്‍ രോഗീപരിചരണത്തില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്ന് ആസ്​റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ്​ ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. രോഗികളുടെ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുന്ന നഴ്‌സുമാര്‍ അവരുടെ യഥാര്‍ഥ സംരക്ഷകരാണ്. അരക്ഷിതാവസ്ഥയും വെല്ലുവിളികളും നിറഞ്ഞ മഹാമാരിക്കാലത്തും മുഴുവന്‍ സമയവും ജോലി ചെയ്യേണ്ടിവരുന്നു. കുടുംബത്തെക്കാളും പ്രിയപ്പെട്ടവരെക്കാളും മുന്‍ഗണന രോഗികള്‍ക്ക് നൽകുന്നവരാണവർ. എന്നാല്‍, നഴ്‌സുമാരുടെ സമര്‍പ്പണം വേണ്ടരീതിയില്‍ അംഗീകരിക്കപ്പെടുകയോ ആവശ്യത്തിനുള്ള സാമ്പത്തിക പിന്തുണ ലഭ്യമാക്കുകയോ ചെയ്യുന്നില്ല. ആസ്​റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡിലൂടെ അവരുടെ ത്യാഗങ്ങളും പ്രതിബദ്ധതയും വെളിച്ചത്തേക്ക് കൊണ്ടുവരാനും ആഗോളതലത്തില്‍ ആഘോഷിക്കാനുമാണ് ലക്ഷ്യമിടുന്നതെന്നും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

ഏഷ്യ, ആഫ്രിക്ക, മിഡില്‍ ഈസ്​റ്റ്, യൂറോപ്, യു.എസ്.എ, കാനഡ, തെക്കേ അമേരിക്ക, ആസ്ട്രേലിയ തുടങ്ങിയ മേഖല തിരിച്ചുള്ള അപേക്ഷകള്‍ ഉടന്‍ സ്വീകരിക്കും. അന്താരാഷ്​ട്ര വ്യക്തിത്വങ്ങള്‍ അടങ്ങിയ ജൂറിയായിരിക്കും അവാർഡ്​ ജേതാവിനെ നിര്‍ണയിക്കുക. 10 ഫൈനലിസ്​റ്റുകളെ തെരഞ്ഞെടുത്ത് അഭിമുഖങ്ങളും ആശയവിനിമയങ്ങളും നടത്തും. അവാർഡ്​ ദാന ചടങ്ങിൽ ഇവരെ പ​ങ്കെടുപ്പിക്കും. 2022 മേയ് 12ന് അന്താരാഷ്​ട്ര നഴ്സസ് ദിനത്തില്‍ ജേതാവിനെ പ്രഖ്യാപിക്കും. എല്ലാ ഫൈനലിസ്​റ്റുകൾക്കും സമ്മാനമുണ്ടാവും.

Tags:    
News Summary - Prize money $ 250,000: Aster announces Global Nursing Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-04 06:15 GMT