അൽഐൻ: പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ തൃശൂർ കൈപ്പമംഗലം മൂന്നുപീടിക സ്വദേശി എം.ഐ മുഹമ്മദ് (67) അൽ ഐനിൽ നിര്യാതനായി. 50വർഷത്തിലധികമായി ഇദ്ദേഹം ഓഷ്യൻ ഓയിൽ ഫീൽഡ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ്.
ഷാർജ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇദ്ദേഹത്തിെൻറ ബിസിനസ് സംരംഭങ്ങൾ വിവിധ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നുണ്ട്. റസിയയാണ് ഭാര്യ. മക്കൾ: മുഹമ്മദ് സമീർ, ഷൈന, ഷജിന. മരുമക്കൾ: മുഹമ്മദ് സിറാജ്, ഷംജി. നടപടിക്രമങ്ങൾ പൂർത്തിയാക്കി ബുധനാഴ്ച മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകും. ഖബറടക്കം ബുധനാഴ്ച വൈകീട്ട് 4ന് പെരിഞ്ഞനം പൊന്മാനിക്കുടം ജുമാ മസ്ജിദിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.