ദുബൈ: പ്രവാസിസമൂഹത്തിന് പകരംവെക്കാനില്ലാത്ത സേവനം നൽകിയ അഷ്റഫ് താമരശ്ശേരി, ദുബൈ ഗ്ലോബൽ വില്ലേജ് സിൽവർ ജൂബിലി മാധ്യമപുരസ്‌കാരം നേടിയ മീഡിയവൺ ടി.വി ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ഷിനോജ് ഷംസുദ്ദീൻ, മാസ്ക കലാകായിക സാംസ്‌കാരിക–സാമൂഹിക സംഘടനയുടെ ചെയർമാനും യു.ബി.എൽ ഗ്രൂപ്പിെൻറ അമരക്കാരനുമായ ബിബി ജോൺ എന്നിവരെ ഇൻകാസ് ദുബൈ കൊടുങ്ങല്ലൂർ നിയോജകമണ്ഡലം കമ്മിറ്റി ആദരിച്ചു.
പൂർണമായും കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടന്ന പരിപാടിയിൽ ഇൻകാസ് ദുബൈ കൊടുങ്ങല്ലൂർ പ്രസിഡൻറ് സാബു വർഗീസ് അധ്യക്ഷത വഹിച്ചു. ഇൻകാസ് യു.എ.ഇ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് എൻ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ദുബൈ ഇൻകാസ് തൃശൂർ ജില്ല പ്രസിഡൻറ് പവിത്രൻ അഞ്ചങ്ങാടി പൊന്നാട നൽകി ആദരിച്ചു. അരിഷ് അബൂബക്കർ സ്വാഗതവും നിലാഫർ മാമ്പറ നന്ദിയും രേഖപ്പെടുത്തി. ഷാഹുൽ ഹമീദ്, മിസ്ബ, നജീബ്, സുരേഷ് ബാബു മാള, അഫ്സൽ മാമ്പ്ര, സാദിഖ്, സ്റ്റോബി എന്നിവർ ആശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.