പ്രമുഖ യു.എ.ഇ വ്യവസായി മാജിദ്​ അൽ ഫുത്തൈം അന്തരിച്ചു

ദുബൈ: ശതകോടീശ്വരനും പ്രമുഖ യു.എ.ഇ വ്യവസായിയുമായ മാജിദ്​ അൽ ഫുത്തൈം അന്തരിച്ചു. റീ​ൈട്ടയ്​ൽ, റിയൽ എസ്​റ്റേറ്റ്​ രംഗത്ത്​ നിരവധി സ്​ഥാപനങ്ങൾ കെട്ടിപ്പടുത്ത മാജിദ്​ അൽ ഫുത്തൈം ഗ്രൂപ്പി​െൻറ തലവനായിരുന്നു. യു.എ.ഇക്ക്​ പുറമെ ഏഷ്യയിലെയും ആഫ്രിക്കയിലെയും നിരവധി രാജ്യങ്ങളിൽ ഫുത്തൈം ഗ്രൂപ്പി​ന്​ സ്​ഥാപനങ്ങളുണ്ട്​.

ദുബൈയിലെ മാൾ ഓഫ്​ എമിറേറ്റ്​സ്​, ഗൾഫിലെ കാരിഫോർ റീ​​ൈട്ടൽ ശൃഖല തുടങ്ങി നിരവധി സ്​ഥാപനങ്ങളുടെ സ്​ഥാപകനാണ്​. യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ ട്വിറ്ററിലൂടെ മരണ വിവരം പുറത്തുവിട്ടത്​. ദുബൈയിലെ ഏറ്റവും പ്രധാനപ്പെട്ട ബിസിനസുകാരനും പൗരപ്രമുഖനുമായിരുന്നു മാജിദ്​ അൽ ഫുത്തൈമെന്ന്​ ട്വീറ്റിൽ ശൈഖ്​ മുഹമ്മദ്​ അനുസ്​മരിച്ചു.

Tags:    
News Summary - Prominent UAE businessman Majid Al Futtaim has died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.