കേടായ കാർ നീക്കാൻ സഹായിച്ച ​െപാലീസുകാരന്​ സ്​ഥാനക്കയറ്റം

ദുബൈ: റോഡിൽ നിന്നുപോയ കാർ തള്ളി മാറ്റി ഗതാഗതം സുഗമമാക്കിയ ട്രാഫിക്​ പൊലീസുകാരന്​ സ്​ഥാനക്കയറ്റം നൽകി ദുബൈ പൊലീസ്​. വലീദ്​ മുല്ല അബ്​ദുല്ല എന്ന ​െപാലീസുകാരനാണ്​ ആദരിക്കപ്പെട്ടത്​. റോഡിന്​ നടുവിൽ നിന്നു​പോയ കാർ ഇദ്ദേഹം ഒറ്റക്ക്​ നീക്കം ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത്​ ശ്രദ്ധയിൽപ്പെട്ട ദുബൈ പൊലീസ്​ ചീഫ്​ മേജർ ജനറൽ അബ്​ദുല്ല ഖലീഫ അൽ മറിയാണ്​ പൊലീസുകാരന്​ സ്​ഥാനക്കയറ്റം നൽകാൻ നിർദേശിച്ചത്​. കൊടും വെയിലിൽ  തിരക്കേറിയ റോഡിലൂടെ ഏറെ ദൂരം കാർ തള്ളിക്കൊണ്ട്​ നടക്കുകയും ഒാടുകയും ചെയ്യുന്ന പൊലീസുകാര​​െൻറ വിവിധ സ്​ഥലങ്ങളിൽ നിന്നുള്ള വീഡിയോ ദുബൈ പൊലീസ്​ ട്വിറ്ററിലും നൽകിയിട്ടുണ്ട്​. ഗതാഗത തടസമില്ലാതെ കാർ പാർക്ക്​ ചെയ്യാൻപറ്റുന്നയിടം കണ്ടെത്തുന്നതുവരെ ഇൗ തള്ളൽ തുടർന്നു. 
Tags:    
News Summary - promotion-uae police-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.