ദുബൈ: പ്രചര ചാവക്കാട് - യു.എ.ഇ ഒരുക്കുന്ന പ്രചര സൂപ്പര്‍ ലീഗ് സീസണ് -3 അഖിലേന്ത്യ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ബ്രോഷര്‍ പ്രകാശനം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ട്രഷറര്‍ ഷാജി ജോണും, ജോ.സെക്രട്ടറി ജിബി ബേബിയും ചേര്‍ന്ന് നിര്‍വഹിച്ചു. ഇന്ത്യന്‍ അസോസിയേഷന് മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങളായ അനീഷ്, ബക്കര്‍, പ്രചര സൂപ്പര്‍ ലീഗ് പ്രോഗാം കണ്‍വീനര്‍ സുനില്‍ കോച്ചന്, ഭാരവാഹികളായ മുബാറക്ക്, സാദിഖ്, അന്‍വര്‍, ഷഹീര്‍, ഷാഫി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ജനുവരി 14ന് ദുബൈ അല്‍ ഖുസൈസിലെ സ്റ്റാര്‍ ഇന്റര്‍നാഷനല്‍ സ്കൂള്‍ സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് നടക്കുന്നത്.
യു.എ.ഇയിലെ പ്രമുഖ 16 ഫുട്ബാള്‍ ടീമുകള്‍ നോക്കൗട്ട് അടിസ്ഥാനത്തില്‍ ഏറ്റുമുട്ടുമെന്ന് പ്രചര ചെയര്മാന് കെ.വി. സുശീലന് അറിയിച്ചു. ഓരോ അരമണിക്കൂറിലും നടക്കുന്ന ഫ്രീ എൻട്രി കൂപ്പൺ നറുക്കെടുപ്പിൽ കാണികള്‍ക്ക് ഗോള്‍ഡ് കോയിന്, ഗൃഹോപകരണങ്ങള്‍ തുടങ്ങി സമ്മാനങ്ങളും നല്കുന്നു. കാണികൾക്ക് രാത്രി ഭക്ഷണവും ശീതളപാനീയങ്ങളും വിതരണം ചെയ്യുമെന്നും പ്രോഗ്രാം കണ്‍വീനര്‍ സുനില്‍ കോച്ചന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.