അൽെഎൻ: ലോക മീറ്റിൽ അവസരം നിഷേധിക്കപ്പെട്ടതിൽ ആരോടും പരിഭവമില്ലെന്ന് പി.യു. ചിത്ര. അവസരം നഷ്ടപ്പെട്ടതിൽ നിരാശയുണ്ടെങ്കിലും കഠിനമായ പരിശീലനത്തിലൂടെ തിരിച്ചുവരവ് നടത്തുമെന്നും ചിത്ര ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. അൽെഎൻ ബ്ലൂസ്റ്റാർ യു.എ.ഇ ദേശീയദിനത്തോടനുബന്ധിച്ച് നടത്തിയ ഫാമിലി സ്പോർട്സ് ഫെസ്റ്റിവലിൽ ദീപശിഖ പ്രയാണം നയിക്കാെനത്തിയതായിരുന്നു ചിത്ര.
രാഷ്ട്രീയ-സാംസ്കാരിക നേതാക്കളുടെയും നീതിപീഠത്തിെൻറയും ഉൾപ്പെടെ മൊത്തം മലയാളി സമൂഹത്തിെൻറയും പിന്തുണ ലഭിച്ചതിൽ നന്ദിയും സന്തോഷമുണ്ടെന്ന് അവർ പറഞ്ഞു. ബ്ലൂ സ്റ്റാർ അ അടുത്ത മത്സരങ്ങളിൽ മികച്ച പ്രകടനത്തിലൂടെ മറുപടി നൽകുമെന്ന് പരിശീലകൻ സിജിത്ത് പറഞ്ഞു.
ബ്ലൂസ്റ്റാർ അൽെഎനിെൻറ ഇരുപതാം വാർഷികത്തിെൻറ ഉദ്ഘാടനം ഡോ. ശൈഖ് മുഹമ്മദ് ബിൻ മുസല്ലം ബിൻ ഹാം നിർവഹിച്ചു.
ഫാമിലി സ്പോർട്സ് ഫെസ്റ്റിവൽ വൻ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. 62 ഇനങ്ങളിലായി നടന്ന കായിക മത്സരങ്ങളിൽ യു.എ.ഇയിൽനിന്നുള്ള 3000ത്തോളം പ്രതിഭകൾ പെങ്കടുത്തു.വർണശബളമായ മാർച്ച്പാസ്റ്റിൽ അൽെഎനിലെ ഇന്ത്യൻ സ്കൂളുകളും കായിക ടീമുകളും സംഘടനകളും പെങ്കടുത്തു. വിജയികൾക്ക് ട്രോഫികളും മെഡലുകളും കാഷ് പ്രൈസും സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.