രാജ്യത്തെ താമസകുടിയേറ്റ ലംഘകരെ കണ്ടെത്താനും വിസ നിയമനടപടികൾ ലഘൂകരിച്ചു അവരവരുടെ താമസം നിയമവിധേമാക്കുന്നതിനായി വിത്യസ്ത സമയങ്ങളിൽ നൽകാറുള്ള ഒരു പ്രത്യേക അവസരമാണ് പൊതുമാപ്പ് അഥവാ ആംനസ്റ്റി. ഈ സുവർണ്ണാവസരം ഉപയോഗിക്കാനുള്ള സമയപരിധി പ്രഖ്യാപിച്ചിട്ടുള്ളത് സപ്റ്റംബർ ആദ്യം മുതൽ ഒക്ടോബർ അവസാനം വരെ രണ്ടുമാസത്തേക്കാണ്.
പൊതുവിൽ എല്ലാത്തരത്തിലുമുള്ള വിസ ലംഘകർക്കും ഈ അവസരം ഉപയോഗപ്പെടുത്തി ഭീമമായ ഫൈൻ തുകയും അബ്സ്കോണ്ടിങ് കേസുകളും പണച്ചെലവില്ലാതെ വളരെ വേഗത്തിൽ പരിഹരിക്കാൻ കഴിയും എന്നതാണ് ഈ അവസരത്തിന്റെ പ്രത്യേകത.
വിസ കാലാവധി കഴിഞ്ഞ് തുടരുന്ന താമസ വിസക്കാർക്കും തൊഴിലുടമ അപ്സ്കോണ്ടിങ് ചെയ്ത് ദീർഘകാലമായി വിസ ഇല്ലാതെ തുടരുന്നവർക്കും ഫാമിലി വിസയിൽ കാലാവധി കഴിഞ്ഞ് നിൽക്കുന്ന ആശ്രിതരായ കുടുംബങ്ങൾക്കും നിശ്ചിത സമയത്തിനകത്ത് താമസ വിസ കരസ്ഥമാക്കാൻ കഴിയാത്ത കുട്ടികൾക്കും മറ്റു എല്ലാതരത്തിലുള്ള വിസ ലംഘകർ ആയുള്ള എല്ലാവർക്കും. ചുരുക്കത്തിൽ എന്ത് കാരണത്താലും വിസ കാലാവധി കഴിഞ്ഞ് താമസിക്കുന്ന എല്ലാവർക്കും ഇതിൻറെ പ്രയോജനം ലഭിക്കും എന്നാണ് സാരം.
പൊതുമാപ്പ് ഉപയോഗിച്ച് നാട്ടിൽ പോയവർക്ക് പിന്നീട് തിരിച്ചു വരാൻ കഴിയുമെന്നാണ് എമിഗ്രേഷൻ അതോറിറ്റിയുടെ പ്രഖ്യാപനം. എങ്കിലും സ്റ്റാറ്റസ് മാറ്റി മറ്റൊരു വിസയിലേക്ക് മാറാൻ കഴിയും എന്നതിനാൽ അതിനു മുൻഗണന നൽകുന്നതാണ് ഉത്തമം. എക്സിറ്റ് പെർമിറ്റിന് 14 ദിവസത്തെ കാലാവധി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അതിനുള്ളിൽ എക്സിറ്റ് ആവുകയോ പുതിയ വിസയിലേക്ക് മാറുകയോ അല്ലെങ്കിൽ തത്സമയത്തെ നിർദ്ദേശാനുസരണം പ്രവർത്തിക്കേണ്ടതാണ്. അല്ലാത്തപക്ഷം അവസരം നഷ്ടപ്പെട്ടേക്കാം. പാസ്പോർട്ട് കൈവശമില്ലാത്തവരോ നഷ്ടപെട്ടവരോ ഉടൻതന്നെ അതാതു കോൺസലേറ്റുമായി ബന്ധപെട്ടു പാസ്പ്പോർട് ലഭിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കേണം. പാസ്പോർട്ട് നഷ്ടപ്പെവർക്ക് പൊലീസുമായി ബന്ധപ്പെട്ട ഓൺലൈൻ സംവിധാനം ഉപയോഗിച്ച് ബന്ധപ്പെട്ട രേഖകൾ കരസ്ഥമാക്കി കൗൺസിലേറ്റിൽ നിന്നും പുതിയ പാസ്പോർട്ട് തരപ്പെടുത്തി പൊതുമാപ്പിന് അപേക്ഷിക്കാം. എമിഗ്രേഷനുമായും തൊഴിൽവകുപ്പുമായും ബന്ധപ്പെട്ടു യാതൊരുവിധ ഫൈനും നൽകേണ്ടതില്ല. ഈ രണ്ടു വകുപ്പും ചേർന്ന് ഏകോപിപ്പിച്ച് ഇതിനുവേണ്ട നടപടി കൈക്കൊള്ളുമെന്നാണ് അറിയിയിച്ചിരിക്കുന്നത്. പൊതു മാപ്പു ഉപയോഗിക്കുന്നതിനായി മുൻ കാലങ്ങളിൽനിന്നും വിത്യസ്തമായി അതാതു എമിറേറ്റ്സിൽ ഐ.സി.പി രജിസ്റ്റർ ചെയ്തതും അംഗീകരിക്കപ്പെട്ടതുമായ സെന്ററുകളിലൂടെയും ഓൺലൈനിൽലൂടെയും അപേക്ഷ സമർപ്പിക്കാം. എന്നാൽ വിരൽ അടയാളം അല്ലെങ്കിൽ ബയോമെട്രിക് സംവിധാനം ആവശ്യമായവർക്ക് ചിലപ്പോൾ എമിഗ്രേഷൻ സെന്ററിൽ തന്നെ അപ്പോയ്മന്റെ് ലഭിക്കുന്ന മുറക്ക് പോകേണ്ടി വന്നേക്കാം. അപേക്ഷ നൽകിയശേഷം നിലവിലെ സാഹചര്യവും ബന്ധപ്പെട്ടവരുടെ സമയാസമയങ്ങളിൽ ഉള്ള നിർദ്ദേശവും അനുസരിച്ച് പ്രവർത്തിക്കണം. നേരത്തെ വിസ കാലാവധി കഴിഞ്ഞ് വർഷങ്ങളായി തങ്ങുന്ന ആളുകൾക്ക് അത് സാധൂകരിക്കുന്നതിന് വലിയ കാലതാമസവും പണച്ചിലവും ആണ് ഉണ്ടായിരുന്നത്. വിസ ലംഘകരായി തുടരാനുണ്ടായ സാഹചര്യം വെളിവാക്കുന്ന രേഖകൾ സമർപ്പിച്ച ബന്ധപ്പെട്ട വകുപ്പിന് അപേക്ഷ നൽകി കോടതി വഴിയോ മറ്റോ ഫൈൻ കുറച്ച് നൽകുന്ന സംവിധാനമായിരുന്നു. എന്നാൽ അബ്സ്കോണ്ടിങ് ഉണ്ടെങ്കിൽ സ്ഥാപനത്തിൽ നിന്നോ വിസിറ്റ് വിസയാണെങ്കിൽ എൻ.ഒ.സി നൽകി അതിന്റെ ഡെപ്പോസിറ്റും നൽകി അത് പിൻവലിക്കാനുള്ള സമയവും ആവശ്യമായിരുന്നു.
അല്ലെങ്കിൽ യാതൊരു ഫൈനും നൽകാതെ എമിഗ്രേഷൻ വഴി ഔട്ട് പാസ് സംഘടിപ്പിച്ച് നാട്ടിലേക്ക് മടങ്ങുക. എന്നാൽ ഇത്തരത്തിൽ പോകുന്നവർക്ക് പിന്നീട് തിരിച്ചു വരാൻ കഴിയാറില്ല. എന്നാൽ നിലവിലെ പ്രഖ്യാപനം അനുസരിച്ചു പൊതുമാപ്പ് ഉപയോഗിക്കുക വഴി യാതൊരു തരത്തിലുള്ള പിഴത്തുകയും നൽകാതെ അബ്സ്കോണ്ടിങ് പിൻവലിക്കാനുള്ള പണവും നൽകാതെ വിസ നിയമാനുസൃതം ആക്കാൻ കഴിയും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.