ദുബൈ: സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ളവരുടെ ആവശ്യങ്ങൾ പരിഗണിച്ച് അവർക്ക് സാന്ത്വനമാകുമ്പോഴാണ് സാമൂഹിക സേവനങ്ങൾ അർഥപൂർണമാകുന്നതെന്നും വിടപറഞ്ഞ ഹൈദരലി ശിഹാബ് തങ്ങൾ ഇക്കാര്യത്തിൽ സമൂഹത്തിന് മാതൃകയാണെന്നും യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ അഭിപ്രായപ്പെട്ടു.
ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ഹൈദരലി ശിഹാബ് തങ്ങളുടെ നാമത്തിൽ നടപ്പിലാക്കുന്ന ‘ഇസാദ്-24’ന്റെ ബ്രോഷർ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രോഷർ സമീർ ചെങ്കളം ഏറ്റുവാങ്ങി. റീജൻസി ഗ്രൂപ് സി.ഇ.ഒ ഡോ. അൻവർ അമീൻ മുഖ്യാതിഥിയായിരുന്നു. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.ആർ. ഹനീഫ് സ്വാഗതം പറഞ്ഞു. മുൻ ജില്ല പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജില്ല ഭാരവാഹികളായ സി.എച്ച്. നൂറുദ്ദീൻ, കെ.പി. അബ്ബാസ് കളനാട്, സുബൈർ അബ്ദുല്ല, ഇസ്മായിൽ നാലാംവാതുക്കൽ, വി.പി. റഫീഖ് പടന്ന, പി.ഡി. നൂറുദ്ദീൻ, സുബൈർ കുബണൂർ തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ ട്രഷറർ ഡോ. ഇസ്മായിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.