ദുബൈ: ജോയ് ആലുക്കാസ് ഗ്രൂപ്പിെൻറ വിജയഗാഥ ആലേഖനം ചെയ്ത കോഫി ടേബ്ൾ പുസ്തകം 'എ ഗ്ലിറ്ററിങ് സക്സസ് സ്റ്റോറി'ദുബൈയിൽ പ്രകാശനം ചെയ്തു. ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന പരിപാടിയിൽ കോൺസൽ ജനറൽ ഡോ. അമൻ പുരിയാണ് പ്രകാശനം നിർവഹിച്ചത്. പുസ്തകത്തിെൻറ ആദ്യ കോപ്പി ജോയ് ആലുക്കാസ് ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസിൽനിന്ന് അമൻ പുരി ഏറ്റുവാങ്ങി.
ജോയ് ആലുക്കാസ് സ്ഥാപനങ്ങളുടെ സ്ഥാപകനും അമരക്കാരനുമായിരുന്ന ആലുക്ക ജോസഫ് വർഗീസിന് ആദരമർപ്പിക്കുകയാണ് ഈ പുസ്തകത്തിലൂടെ. ജോയ് ആലുക്കാസ് ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ്, ജാസിം മുഹമ്മദ് ഇബ്രാഹീം അൽ ഹസവി അൽ തമീമി, മുസ്തഫ മുഹമ്മദ് അഹ്മദ് അൽ ഷരീഫ് എന്നിവർ പങ്കെടുത്തു. ജോയ് ആലുക്കാസ് ഗ്രൂപ്പിെൻറ തുടക്കം മുതലുള്ള അവിസ്മരണീയ നിമിഷങ്ങൾ പുസ്തകത്തിൽ പ്രതിപാദിക്കുന്നതായി ജോയ് ആലുക്കാസ് പറഞ്ഞു.
1987ൽ യു.എ.ഇയിൽ ഒരു ജ്വല്ലറി സ്റ്റോറായി തുടങ്ങിയ ജോയ് ആലുക്കാസ് ഇന്ന് 11 രാജ്യങ്ങളിലേക്ക് വളർന്നുപന്തലിച്ചു. രണ്ടു ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ബ്രാൻഡായി സ്ഥാപനം വളർന്നു. ആദ്യ പകർപ്പ് ഏറ്റുവാങ്ങിയ ഡോ. അമൻ പുരിക്ക് നന്ദി അർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.