ദുബൈ: ‘പബ്ലിഷ്ഹെറി’ന്റെ ദക്ഷിണ കൊറിയ ചാപ്റ്ററിന് തുടക്കം. ദക്ഷിണ കൊറിയൻ തലസ്ഥാനമായ സിയോളിൽ നടന്ന 64ാമത് ഇന്റർനാഷനൽ ബുക് ഫെയറിൽ മുഖ്യാഥിതിയായി സംസാരിക്കവെ ഖലിമാത്ത് ഗ്രൂപ് സി.ഇ.ഒ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയാണ് ഇക്കാര്യം അറിയിച്ചത്.
പുസ്തക പ്രസാദക രംഗത്ത് വനിതകളെ നേതൃനിരയിലേക്ക് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ ശൈഖ ബുദൂർ ആരംഭിച്ച സംരംഭമാണ് ‘പബ്ലിഷ്ഹെർ’. ഇതുവഴി വനിത പ്രസാദകർക്ക് അർഹിക്കുന്ന അംഗീകാരവും പ്രഫഷനൽ രംഗത്തെ വിജയവും ലഭിക്കുമെന്ന് ബുദൂർ പറഞ്ഞു. പൊതുവെ പുരുഷൻമാർ മേധാവിത്വം പുലർത്തുന്ന ഈ മേഖലയിൽ നിന്ന് പലപ്പോഴും സ്ത്രീകൾ പുറത്തുനിൽക്കേണ്ട അവസ്ഥയുണ്ട്.
ഒരു പതിറ്റാണ്ട് മുമ്പ് പ്രസാദക രംഗത്തെ കരിയർ ആരംഭിക്കുമ്പോൾ ഇക്കാര്യം തനിക്ക് മനസ്സിലായിരുന്നില്ല. ഇപ്പോൾ അതിൽ മാറ്റമില്ല. കഴിഞ്ഞ വർഷം പബ്ലിഷ്ഹെറിന്റെ ബ്രസീൽ ചാപ്റ്റർ ആരംഭിക്കുമ്പോൾ തന്റെ സഹപാഠിയായ ഫ്ലാവിയോ ബ്രവിൻ പറഞ്ഞത് തന്റെ കരിയറിൽ ഇതുവരെ ഒരു വനിത മേധാവി ഉണ്ടായിട്ടില്ലെന്നാണെന്നും ബുദൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.