ദുബൈ: പുന്ന മഹല്ല് ഗ്ലോബൽ ഗ്രൂപ് മൂന്നാമത് ഗ്ലോബൽ മീറ്റ് ദുബൈയിൽ സംഘടിപ്പിച്ചു. ഖത്തീബ് നൗഷാദ് സഖാഫി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.എ. ഷക്കീർ അധ്യക്ഷത വഹിച്ചു. ‘ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രസക്തി’ വിഷയത്തിൽ ഡോ. അസ്ലം (പ്രഫസർ, ഐ.ഐ.ടി മദ്രാസ്), ‘സാമ്പത്തിക സുരക്ഷയും അച്ചടക്കവും’ വിഷയത്തിൽ ജംഷിദ് മജീദിദ് എന്നിവർ ക്ലാസെടുത്തു. എം. ശറഫുദ്ദീൻ ഗ്ലോബൽ കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു. ഒ.കെ. സുധീർ മുഖ്യാതിഥിയായിരുന്നു. ഇ.പി. അബ്ദുറഹിമാൻ പ്രസിഡന്റും വി.പി. ശരീഫ് സെക്രട്ടറിയുമായി പുതിയ കമ്മിറ്റിക്ക് രൂപം നൽകി. ടി.വി. ഫിറോസ്, എം. സലാഹുദ്ദീൻ, സലിം കാര്യാട്ട് തുടങ്ങിയവരും പങ്കെടുത്തു. എ. സവാദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.