നാട്ടിലേക്കുള്ള യാത്ര പ്രവാസികൾക്ക് ആഘോഷമാണ്. എന്നാൽ, ഈ ആഘോഷം അതിരുവിടുന്നുണ്ടോ എന്നൊരു സംശയം. അത്രയേറെ പണമാണ് ഓരോ യാത്രകളിലും പർച്ചേസിനായി വിനിയോഗിക്കുന്നത്. വർഷം മുഴുവൻ കഷ്ടപ്പെട്ടുണ്ടാക്കുന്ന തുകയാണ് ഇങ്ങനെ അനാവശ്യമായി ചെലവഴിക്കുന്നത്. മുൻകാലങ്ങളിൽ പ്രവാസികൾ നാട്ടിലേക്ക് പോകുേമ്പാൾ കൊണ്ടുപോയിരുന്നത് നിത്യോപയോഗ സാധനങ്ങളായിരുന്നു. യാത്ര ബോംബെ വഴി ആയിരുന്നതിനാൽ കുറച്ച് സാധനങ്ങൾ കൂടുതൽ കരുതും. ദുബൈ മാർക്കറ്റിലെ സാധനങ്ങൾ ബോംബെയിലെത്തിച്ച് വിൽക്കലായിരുന്നു ലക്ഷ്യം.
ഇതിൽ നിന്ന് ചെറിയ ലാഭവും അവർക്ക് കിട്ടിയിരുന്നു. മാത്രമല്ല, വിദേശത്തുനിന്നുള്ള സാധനങ്ങൾ നാട്ടിലെത്തിയിരുന്നത് ഗൾഫുകാർ വഴി മാത്രമായിരുന്നു. പോളിസ്റ്റർ സാരിയും ഷർട്ടുമെല്ലാം ഇങ്ങെനയാണ് കേരളത്തിലേക്കെത്തിയത്. എന്നാൽ, ഇന്ന് അതല്ല അവസ്ഥ. ഗൾഫ് നാടുകളിൽ കിട്ടുന്ന അതേ ഗുണനിലവാരമുള്ള സാധനങ്ങൾ നാട്ടിലും കിട്ടും. പിന്നെന്തിനാണ് ഇവിടെ നിന്ന് കൊണ്ടുപോകുന്നത്. ഇവിടെ നിന്ന് വാങ്ങുന്ന സാധനങ്ങൾ അധിക ലഗേജ് തുക നൽകിയാണ് പലരും നാട്ടിലെത്തിക്കുന്നത്. ചിലർ പാഴ്സൽ അയക്കും. ഇതിന് വരുന്ന അധിക ചെലവ് ആരും കണക്കാക്കുന്നില്ല.
ഇവിടെ നിന്ന് 20 ദിർഹമിന് വാങ്ങുന്ന സാധനങ്ങൾ നാട്ടിലെത്തുേമ്പാൾ ഇരട്ടി തുക നഷ്ടമായിരിക്കും. ചെറിയ വില വ്യത്യാസമുണ്ടെങ്കിലും നാട്ടിലെത്തിയ ശേഷം വാങ്ങുന്നതാവും നല്ലത്. നാട്ടിൽ നിന്ന് വാങ്ങുേമ്പാൾ ആവശ്യത്തിന് മാത്രമെ വാങ്ങിക്കൂ. 20, 30, 40 കിലോ ലഗേജ് കൊണ്ടുപോകാൻ വിമാനകമ്പനികൾ അനുമതി നൽകുന്നുണ്ടെങ്കിലും പലർക്കും ഇതൊന്നും മതിയാകാത്ത അവസ്ഥയുണ്ട്. വിമാനത്താവളത്തിലെത്തി തൂക്കം നോക്കുേമ്പാഴാണ് തൂക്കം അതിരുവിട്ട വിവരം അറിയുന്നത്. പിന്നീട് കൂടുതൽ തുക നൽകുകയോ സാധനങ്ങൾ ഉപേക്ഷിക്കുകയോ തിരിച്ചയക്കുകയോ ചെയ്യേണ്ടി വരുന്നു.
ഇനി ഈ സാധനങ്ങൾ വീട്ടിലെത്തിയാലോ; ഇതിെൻറ മൂല്യം അറിയാത്തവരായിരിക്കും വിതരണം ചെയ്യുന്നത്. നമ്മളേക്കാൾ സാമ്പത്തിക സ്ഥിതിയുള്ളവർക്കും ഈ സാധനങ്ങളൊന്നും ആവശ്യമില്ലാത്തവർക്കുമായിരിക്കും ഇവ നൽകുക. ആർക്കും ഒന്നും കൊടുക്കരുത് എന്നല്ല പറയുന്നത്. നമ്മൾ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണമാണെന്നും ഈ അമിത ചെലവ് ആവശ്യമുള്ളതാണോ എന്നും ഓരോരുത്തരും ചിന്തിക്കണം. ചെറിയ ശമ്പളക്കാർ പോലും പർച്ചേസിെൻറ പേരിൽ നടത്തുന്ന ധൂർത്ത് അവസാനിപ്പിച്ചേ പറ്റൂ.
കെ.വി. ഷംസുദ്ദീൻ (സാമ്പത്തിക വിദഗ്ധൻ, 00971506467801 (WhatsApp))
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.