റാസല്‍ഖൈമ: രക്തദാനമെന്ന മഹദ് പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ സംശുദ്ധ ജീവിതം പുലര്‍ത്താന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഡോ. ജോസഫ് ലൂക്കോസ്. അല്‍ഐന്‍ മെഡിക്കല്‍ കോളജിലെ മുന്‍ ലെക്ചററായ അദ്ദേഹം റാസല്‍ഖൈമയില്‍ ബ്ലഡ് ഡോണേഴ്സ് കേരള യു.എ.ഇ (ബി.ഡി.കെ) കേരള ഗ്രൂപ് ഓഫ് കമ്പനിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച 'രക്തബന്ധത്തിനുമപ്പുറം' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. രക്തം ദാനം ചെയ്യുന്നവര്‍ അപരനെ ജീവിതത്തിലേക്ക് വഴി നടത്താന്‍ സഹായിക്കുകയാണ്. നിശ്ചിത കാലയളവില്‍ രക്തം നല്‍കുന്നത് ശാരീരിക ആരോഗ്യത്തിനും ഗുണകരമാണ്. പലവിധ സാംക്രമിക രോഗങ്ങളുടെയും വ്യാപനം നടക്കുന്നത് രക്തത്തിലൂടെയാണ്.
രക്തം നല്‍കുന്നവര്‍ കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവരാകരുതെന്നും ജോസഫ് പറഞ്ഞു. ബി.ഡി.കെയുടെ ആഭിമുഖ്യത്തില്‍ റാസല്‍ഖൈമയില്‍ ഈ വര്‍ഷം നടത്തുന്ന എല്ലാ രക്തദാന ശിബിരങ്ങള്‍ക്കും കേരള ഗ്രൂപ് ഓഫ് കമ്പനി പിന്തുണ നല്‍കുമെന്ന് അധ്യക്ഷത വഹിച്ച എം.ഡി. അബൂബക്കര്‍ പറഞ്ഞു. ബി.ഡി.കെ പ്രസിഡന്‍റ് ശ്രീജിത്ത്, ഇന്ത്യന്‍ അസോ. വൈസ് പ്രസിഡന്‍റ് കെ. അസൈനാര്‍, സുമേഷ് (ഐ.ആര്‍.സി), അയൂബ് കോയക്കന്‍ (കെ.എം.സി.സി), മുഹമ്മദലി (ചേതന), അന്‍സാര്‍ കൊയിലാണ്ടി, ബിന്‍സി എന്നിവര്‍ സംസാരിച്ചു.
ജാബിര്‍ അബൂബക്കര്‍ സ്വാഗതവും അനീഷ് നന്ദിയും പറഞ്ഞു. ദിലീപ് സെയ്ദു-ആഷിക്ക് ലീ തുടങ്ങിയവര്‍ നയിച്ച ഗസല്‍ സന്ധ്യയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.