ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യുന്ന പുസ്തകങ്ങളെ പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നവർ dubai@gulfmadhyamam.net എന്ന വിലാസത്തിൽപുസ്തകത്തിന്റെ കവറും വിവരങ്ങളും അയക്കുക
പ്രമുഖ ബിസിനസ് കൺസൽട്ടന്റും കോച്ചുമായ ദ പ്രോഫിറ്റ് ജനറേറ്റർ എന്നറിയപ്പെടുന്ന എഫ്.ആർ രചിച്ച ‘ദ പ്രോഫിറ്റ് സർക്ക്ൾ’ എന്ന പുസ്തകം നവംബർ 11ന് വൈകീട്ട് മൂന്നിന് ബഷീർ പാൻഗൾഫ് പ്രകാശനം ചെയ്യും. ഷാദി ഇബ്രാഹിം, ഫാത്തിമ ഷിഫ, ജാസിം അദ്നാൻ എന്നിവർ ചേർന്ന് പുസ്തകം ഏറ്റുവാങ്ങും.
പുസ്തകം: ദ പ്രോഫിറ്റ് സർക്ക്ൾ
രചയിതാവ്: എഫ്.ആർ
പ്രകാശനം: ശനിയാഴ്ച വൈകീട്ട് മൂന്നിന്
--------------------------------------
അബ്ദുൽ ലത്തീഫ് മാറഞ്ചേരി എഴുതിയ സർവിസ് സ്റ്റോറിയായ ‘നീളെ തുഴഞ്ഞ ദൂരങ്ങൾ’ എന്ന പുസ്തകം നവംബർ 12ന് ഞായറാഴ്ച വൈകീട്ട് 4.30ന് റൈറ്റേഴ്സ് ഫോറത്തിൽ മീഡിയവൺ മിഡിലീസ്റ്റ് ഹെഡ് എം.സി.എ. നാസർ സഫാരി ഗ്രൂപ് എം.ഡി കെ. സൈനുൽ ആബിദീന്‍ നൽകി പ്രകാശനം ചെയ്യും.
പുസ്തകം: നീളെ തുഴഞ്ഞ ദൂരങ്ങൾ
രചയിതാവ്: അബ്ദുൽ ലത്തീഫ് മാറഞ്ചേരി
പ്രകാശനം:ഞായറാഴ്ച വൈകീട്ട് 4.30ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.