ദുബൈ: ക്വാറൻറീൻ നിർബന്ധമായതിനാൽ രണ്ടു ദിവസംകൊണ്ട് ഉസ്ബകിസ്താൻ വഴി ദുബൈയിലെത്താനുള്ള സാധ്യത മങ്ങുന്നു.വെള്ളിയാഴ്ച മലയാളികൾ അടക്കം ഇന്ത്യക്കാർ ദുബൈയിൽ എത്തിയെങ്കിലും ശനിയാഴ്ച യാത്രക്ക് ശ്രമിച്ചവർക്ക് നിരാശരായി മടങ്ങേണ്ടി വന്നു.
ദുബൈയുടെ പുതിയ നിബന്ധന പ്രയോജനപ്പെടുത്തി രണ്ട് ഡോസ് വാക്സിനെടുത്തവർ കഴിഞ്ഞ ദിവസം ക്വാറൻറീൻ പൂർത്തിയാക്കാതെ ദുബൈയിൽ എത്തിയിരുന്നു.ഇതോടെ കേരളത്തിൽനിന്ന് വാക്സിനെടുത്ത് ഉസ്ബകിസ്താൻ വഴി ദുബൈയിൽ എത്താമെന്ന പ്രതീക്ഷയിലായിരുന്നു മലയാളികൾ.
എന്നാൽ, നിലവിൽ ഉസ്ബകിസ്താനിൽ കഴിയുന്നവർ 14 ദിവസം ക്വാറൻറീൻ പൂർത്തിയാക്കാതെ ശനിയാഴ്ച ദുബൈയിലേക്ക് മടങ്ങാൻ ശ്രമിച്ചെങ്കിലും നടന്നില്ല. റാപിഡ് പി.സി.ആർ പരിശോധന നടത്താനും കഴിഞ്ഞില്ല. 14 ദിവസം ഇവിടെ തങ്ങിയ ശേഷം മാത്രമെ ദുബൈയിലേക്ക് അനുമതി നൽകൂ എന്ന് താഷ്കൻറ് വിമാനത്താവള അധികൃതർ പറഞ്ഞു.
അതേസമയം, ഉസ്ബകിസ്താനിൽ കോവിഡ് കേസുകൾ ഉയർന്നതോടെ അധികൃതർ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഈ വർഷത്തെ ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തത് വെള്ളിയാഴ്ചയാണ്. തിങ്കളാഴ്ച മുതൽ താഷ്കൻറിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.