കേരളത്തിൽ പ്രവാസികൾക്ക്​ ക്വാറന്‍റീൻ തുടങ്ങി; നാട്ടിൽ പോകുന്നവർ ശ്രദ്ധിക്കാൻ...

ദുബൈ: വിദേശത്തുനിന്നെത്തുന്നവർക്ക്​ സർക്കാർ ഏർപെടുത്തിയ ഏഴ്​ ദിവസത്തെ ക്വാറന്‍റീൻ തുടങ്ങി. ചൊവ്വാഴ്ച മുതലാണ്​ പ്രാബല്യത്തിൽ വന്നത്​. ഏഴ്​ ദിവസം ക്വാറന്‍റീന്​ ശേഷം എട്ടാം ദിവസം പരിശോധന നടത്തി ഫലം എയർസുവിധയിൽ അപ്​ലോഡ്​ ചെയ്യണമെന്നും നിർദേശമുണ്ട്​. ഈ സാഹചര്യത്തിൽ നാട്ടിൽ പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

  • യാത്രക്ക്​ മുൻപ്​ സെൽഫ്​ ഡിക്ലറേഷൻ ഫോം എയർ സുവിധയിൽ അപ്​ലോഡ്​ ചെയ്യണം. www.newdelhiairport.in എന്ന വെബ്​സൈറ്റ്​ വഴിയാണ്​ സമർപ്പിക്കേണ്ടത്​.
  • യാത്രക്ക്​ 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി പി.സി.ആർ ടെസ്റ്റിന്‍റെ നെഗറ്റീവ്​ ഫലം അപ്​ലോഡ്​ ചെയ്യണം. ഇതിന്‍റെ കോപ്പി കൈയിൽ കരുതണം (മൊബൈലിൽ കാണിച്ചാൽ പോരാ).
  • അഞ്ച്​ വയസിൽ താഴെയുള്ള കുട്ടികൾക്ക്​ കോവിഡ്​ പരിശോധന ആവശ്യമില്ല
  • നാട്ടിലെ വിമാനത്തവളങ്ങളിൽ റാൻഡം പരിശോധനയാണ്​ നടത്തുന്നത്​. രണ്ട്​ ശതമാനം യാത്രക്കാരെ പരിശോധനക്ക്​ വിധേയരാക്കും.
  • എയർലൈനുകളാണ്​ ഇവരുടെ ലിസ്റ്റ്​ തയാറാക്കുന്നത്​. അതിൽ ചിലപ്പോൾ നിങ്ങളുമുണ്ടാകാം. അഞ്ച്​ വയസിൽ താഴെയുള്ള കുട്ടികളെ പരിശോധിക്കില്ല
  • എല്ലാ യാത്രക്കാരും ഏഴ്​ ദിവസം ഹോം ക്വാറന്‍റീനിൽ കഴിയണം.
  • എട്ടാം ദിവസം ആർ.ടി പി.സി.ആർ എടുത്ത ശേഷം ​എയർ സുവിധയിൽ അപ്​ലോഡ്​ ചെയ്യണം.
  • നെഗറ്റീവാകുന്നവർ ഏഴ്​ ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണം.
  • പോസിറ്റീവാകുന്നവർ ഐസോലേഷനിൽ കഴിയണം. ഇവരുടെ റിസൽട്ട്​ കൂടുതൽ പരിശോധനക്കായി ലാബിലേക്ക്​ അയക്കും.
  • ഹൈ റിസ്ക്​ രാജ്യങ്ങളിൽ നിന്ന്​ വരുന്ന എല്ലാ യാത്രക്കാരും നാട്ടിലെ വിമാനത്താവളത്തിൽ കോവിഡ്​ പരിശോധനക്ക്​ വിധേയരാകണം. ഗൾഫ്​ രാജ്യങ്ങളൊന്നും ഹൈ റിസ്​ക്​ പട്ടികയിൽ ഇല്ല.
  • uuകടൽ മാർഗവും കരമാർഗവും എത്തുന്നവർക്കും ഈ നിർദേശങ്ങൾ ബാധകമായിരിക്കും.
Tags:    
News Summary - Quarantine started in Kerala for pravasis; things to note

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.