ദുബൈ: ഗാന്ധിജയന്തിയോടനുബന്ധിച്ച് മലയാളം മിഷൻ നടത്തിയ 'ആസാദി കാ അമൃത്'- വജ്രകാന്തി 2021 ആഗോളതല ക്വിസ് മത്സരം അധ്യാപക വിഭാഗത്തിൽ ദുബൈ ചാപ്റ്റർ മൂന്നാം സ്ഥാനം നേടി. അധ്യാപകരായ ഫിറോസിയ ദിലീഫ് റഹ്മാൻ, സുനേഷ് കുമാർ എന്നിവരാണ് മികച്ച പ്രകടനം നടത്തിയത്. ചാപ്റ്റർ തല വിജയികളിൽ നിന്ന്, ആഗോളതല യോഗ്യതാ മത്സരത്തിലൂടെ തെരെഞ്ഞെടുക്കപ്പെട്ട ആറു ചാപ്റ്ററുകളാണ് ഗ്രാൻഡ് മാസ്റ്റർ ഡോ. ജി എസ് പ്രദീപ് ഓൺലൈൻ വഴി നയിച്ച ഫൈനൽ മത്സരത്തിൽ പങ്കെടുത്തത്.
പുതുച്ചേരി, തെലുങ്കാന ചാപ്റ്ററുകളാണ് ഒന്നും രണ്ടും സ്ഥാനത്തെത്തിയത്. കുട്ടികളുടെ വിഭാഗത്തിൽ കുവൈത്ത്, മധ്യപ്രദേശ്, പുതുച്ചേരി ചാപ്റ്ററുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജാ സൂസൻ ജോർജ് അധ്യക്ഷയായ പരിപാടിയിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മത്സരാർഥികൾക്ക് ആശംസകൾ നേർന്നു. ദുബൈ ചാപ്റ്റർ സൂര്യകാന്തി പ്രവേശനോത്സവത്തോടനുബന്ധിച്ച് വിജയികളെ അനുമോദിക്കുമെന്ന് സെക്രട്ടറി പ്രദീപ് തോപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.