ദുബൈ: വിശുദ്ധ ഖുര്‍ആന്‍ പഠന പദ്ധതിയുടെ ഭാഗമായി യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ പ്രഖ്യാപനവും, പോസ്റ്റര്‍ പ്രകാശനവും യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍ നിര്‍വഹിച്ചു. മുഹമ്മദ് അമാനി മൗലവിയുടെ ഖുര്‍ആന്‍ തഫ്സീറിലെ മുഖവുരയും ഒന്നാമത്തെ അധ്യായമായ സൂറത്തുല്‍ ഫാത്തിഹയുമാണ് പരീക്ഷ സിലബസ്. 2024 ജൂണ്‍ 9ന് വിവിധ എമിറേറ്റുകളിലെ യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെയും അല്‍മനാര്‍ സെന്ററിന്റെയും കീഴിലുള്ള വിവിധ കേന്ദ്രങ്ങളിലായിരിക്കും പരീക്ഷ. പഠന കേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ വഴിയും പരീക്ഷക്കുള്ള രജിസ്ട്രേഷന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഖുര്‍ആന്‍ ക്വിസ് മത്സരത്തില്‍ ആശ സഫീന, ഷെറില്‍ (ഷാര്‍ജ) ഹസ്ന, സിതാര (ദേര), മുജീബ്, അബ്ദുല്ല ബിന്‍ മുജീബ് (ഖിസൈസ്) സഖ്യം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. യു.എ.ഇ സെന്ററിന്റെ കീഴില്‍ വിവിധ യൂനിറ്റുകളില്‍നിന്ന് തിരഞ്ഞെടുത്ത ഇരുപതോളം വരുന്ന മത്സരാർഥികള്‍ പങ്കെടുത്തു. വിജയികള്‍ക്കുള്ള ട്രോഫികളും സമ്മാനങ്ങളും സെന്റര്‍ പ്രസിഡന്റ് എ.പി അബ്ദുസ്സമദ്, ജന. സെക്രട്ടറി ഹുസൈന് ഫുജൈറ വിതരണം ചെയ്തു. അബ്ദുല്‍ വാഹിദ് മയ്യേരി, അലി അക്ബര്‍ ഫാറൂഖി, മുജീബ് എക്സല്‍, റിനാസ് ചെട്ടിയാങ്കണ്ടി എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.