റാസല്‍ഖൈമ: ഔദ്യോഗിക-സ്വകാര്യ രേഖകള്‍ അസ്സല് ആണെന്ന് ഉറപ്പുവരുത്തുന്ന റാക് പൊലീസിന് കീഴിലെ പരിശോധന യൂനിറ്റിന് അന്താരാഷ്ട്ര അംഗീകാരം. ഡ്രൈവിങ് ലൈസന്‍സ്, തിരിച്ചറിയല്‍ രേഖകള്‍, വാഹന ഉടമസ്ഥാവകാശ ലൈസന്‍സ്, ബാങ്ക് ചെക്കുകള്‍, ബാങ്ക് രേഖകള്‍, കറന്‍സികള്‍ തുടങ്ങി സാക്ഷ്യപത്രങ്ങളും രേഖകളും വ്യാജമല്ലെന്ന് ഉറപ്പുവരുത്തുന്നതിന് നൂതന സാങ്കേതികവിദ്യകള്‍ ഒരുക്കിയിട്ടുള്ള പരിശോധന യൂനിറ്റാണ് റാസല്‍ഖൈമ പൊലീസിന് കീഴിലുള്ളത്.
പരിശീലനം നേടിയ വിദഗ്ധരുടെ നേതൃത്വത്തിലാണ് ലാബിന്റെ പ്രവര്‍ത്തനം. കുറ്റവാളികളെ കുടുക്കുന്നതിനും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും മറ്റും പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും പരിശോധന കേന്ദ്രം നിര്‍വഹിക്കുന്ന പങ്ക് വലുതാണെന്ന് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി പറഞ്ഞു. കേന്ദ്രത്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചത് സന്തോഷകരമാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അഭിനന്ദനമര്‍ഹിക്കുന്നതായും അലി അബ്ദുല്ല കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.