???? ??????????? ????? ???????????? ?????? ???????????????? ?????? ???????? ??????????? ?????? ?????? ????????? ??????? ???? ????????????

പൊതുജനങ്ങള്‍ക്ക്  റമദാനില്‍ ചലഞ്ച്  റേസ് ഒരുക്കി ദുബൈ എമിഗ്രേഷന്‍   

 ദുബൈ: ഏഴുവർഷമായി റമദാനിൽ ദുബൈ എമിഗ്രേഷന്‍ വകുപ്പ് പൊതുജനങ്ങൾക്കായി നടത്തി വരുന്ന  ബോധവത്​കരണ പ്രശ്നോത്തരി സാബാകു തഹത്തി^ചലഞ്ച് റേസ് ഇൗ വർഷവും. ലക്ഷക്കണക്കിന്​ ദിർഹമി​​െൻറ സമ്മാനങ്ങൾ നൽകുന്ന മത്സരം നൂര്‍ ദുബൈ റേഡിയോ മുഖേനയാണ്​ നടത്തുകയെന്ന്​    വകുപ്പ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ്‌ അഹമ്മദ് റാശിദ് അല്‍ മറി വാര്‍ത്ത സമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തെ ഒരു സര്‍ക്കാര്‍ സ്ഥാപനം റോഡിയോ വഴി ആദ്യമായി സംഘടിപ്പിക്കുന്ന പരിപാടിയായ ചലഞ്ച് റേസിൽ അറബി ഭാഷ കൈകാര്യം ചെയ്യാനറിയുന്ന ആര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം.  റമദാനിലെ എല്ലാ ദിവസവും ഉച്ചക്ക് 2 മുതല്‍ 3 വരെയാണ് മത്സരം.  

അറബി ഭാഷ പഠന മേഖലയിലെ പ്രമുഖകനും  മാധ്യമ പ്രവര്‍ത്തകനുമായ അയൂബ് യുസഫാണ്  നിയന്ത്രിക്കുക.  
 കല, സംസ്​കാരം, ശാസ്​ത്രം, ഇസ്​ലാമിക ചിന്തകൾ തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങളാണ്​ മത്സരത്തിൽ കൈകാര്യം ചെയ്യുക.  
മുൻ വർഷങ്ങളിൽ ആയിരങ്ങൾ പ​െങ്കടുത്ത മത്സരത്തിൽ ഇതുവരെ  976 പേർ  ലക്ഷങ്ങൾ വിലയുള്ള കാറുകൾ ഉൾപ്പെടെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്​.  
 മുഖ്യകാര്യാലയത്തില്‍  ചേർന്ന വാര്‍ത്ത‍ സമ്മേളനത്തില്‍ പരിപാടിയുടെ പ്രയോജകരുമായി കരാർ ഒപ്പുവെച്ചു.

ഇമാടെക്,യുണിയന്‍ കോപ് ,അല്‍ ഹിന്ദി ഇന്‍വെസ്​റ്റ്​മ​െൻറ്​  ഗ്രൂപ്പ്‌, ഫ്ലെ ദുബൈ ,അൽ ഗാന്ധി ഓട്ടോ , അൽ റോസ്​തമാനി തുടങ്ങിയ   സ്ഥാപനങ്ങളാണ്   പ്രയോജകർ . 

Tags:    
News Summary - race

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.