റാസല്‍ഖൈമ: ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് റാക് ഹോസ്പിറ്റല്‍ സംഘടിപ്പിച്ച മൂന്നാമത് ‘ബിഗ്ഗസ്റ്റ് വെയ്റ്റ് ലോസ് ചലഞ്ച്’ വിജയികള്‍ക്ക് കാഷ് പ്രൈസും സാക്ഷ്യപത്രവും വിതരണം ചെയ്തു. 18 വ്യക്തിഗത വിജയികളും ഒരു കോര്‍പറേറ്റ് ചാമ്പ്യനും റാക് ഹോസ്പിറ്റലില്‍ നടന്ന ചടങ്ങില്‍ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. സ്ത്രീ-പുരുഷ വിഭാഗങ്ങളില്‍ ഫിസിക്കല്‍, വെര്‍ച്വല്‍ വിഭാഗങ്ങളിലായാണ് എട്ടാഴ്ച നീണ്ട മത്സരം നടന്നത്.
1,700 ദിര്‍ഹം മുതല്‍ 11,100 ദിര്‍ഹം വരെ കാഷ് പ്രൈസുകളും പ്രശസ്തിഫലകവും സാക്ഷ്യപത്രവുമായിരുന്നു സമ്മാനങ്ങള്‍. പതിനായിരത്തോളം പേര് പങ്കാളികളായ ശരീരഭാരം കുറക്കല്‍ മത്സരത്തില്‍ താനി മുഹമ്മദ് അല്ഗാറി, മസൂദ് റഷീദ്, മുഹമ്മദ് അന്താഷ് അലി, നോഹ മെറ്റ്വലി അലി അലം, ജിഷീന പാലക്ക, സേഹം അബ്ദുല്റഹ്മാന് അല്‍ ദാഹിര്‍ അല്‍ ദൈരി എന്നിവരാണ് 17.4 മുതല്‍ 36.5 കിലോഗ്രാം വരെ ശരീരഭാരം കുറച്ച് ഫിസിക്കല്‍ കാറ്റഗറിയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയവര്‍. സമ്മാന വിതരണച്ചടങ്ങിന് റാക് ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഓഫിസ് ഡയറക്ടര്‍ ഖാലിദ് അബ്ദുല്ല മുഹമ്മദ് അല്‍ ശഹി, റാക് ഹോസ്പിറ്റല്‍ എക്സി. ഡയറക്ടര്‍ ഡോ. റാസ സിദ്ദീഖി, പ്രഫ. അഡ്രിയാന്‍ കെന്നഡി തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.