റാസല്‍ഖൈമ: നിര്‍മാണ മേഖലയിലെ വസ്തുവകകളുടെ കവര്‍ച്ചക്കെതിരെ റാക് കമ്യൂണിറ്റി പൊലീസ് പ്രചാരണം. നിര്‍മാണ കമ്പനികള്‍ക്കൊപ്പം ഉടമകളുടെയും ശ്രദ്ധ ഈ മേഖലയില്‍ പ്രധാനമാണെന്ന് കമ്യൂണിറ്റി പൊലീസ് വകുപ്പ് ഡയറക്ടര്‍ കേണല്‍ ഡോ. റാഷിദ് മുഹമ്മദ് അല്‍ സല്‍ഹാദി അഭിപ്രായപ്പെട്ടു. വിവിധ സ്ഥലങ്ങളില്‍നിന്ന് നിര്‍മാണ സാമഗ്രികളും അനുബന്ധ സാധനങ്ങളും മോഷണം പോകുന്നതായി പരാതി ലഭിക്കുന്നുണ്ട്.
മോഷ്ടാക്കള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുന്നതിനൊപ്പം ഈ മേഖലയില്‍ വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ ഒരുക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. പ്രചാരണത്തിെൻറ ഭാഗമായി 500 നിര്‍മാണ മേഖലകൾ സന്ദര്‍ശിച്ചതായി കമ്യൂണിറ്റി ബോധവത്കരണ വകുപ്പ് മേധാവി കേണല്‍ അബ്ദുല്ല അബ്ദുറഹ്മാന് അല്‍ സാബി പറഞ്ഞു. സഹായം ആവശ്യമുള്ളവര്‍ക്ക് 901 നമ്പറില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.