എമിേററ്റിെല റോഡുകളുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച റഡാറുകളുടെ കണ്ണുവെട്ടിക്കാമെന്ന് യാത്രക്കാർ കരുതാതിരിക്കുന്നതാണ് നല്ലതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. അമിത വേഗം മാത്രമല്ല, വ്യാജ നമ്പർ പ്ലേറ്റുമായി പായുന്ന വാഹനങ്ങൾ, സീറ്റ് ബെൽറ്റ് ധരിക്കാത്തവർ, അനധികൃതമായി റോഡിൽ പ്രവേശിക്കുന്ന ട്രക്കുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം യഥാ സമയം കണ്ടെത്തി കൺട്രോൾ റൂമിൽ വിവരമെത്തിക്കും. നമ്പർ പ്ലേറ്റുകൾ സ്കാൻ ചെയ്ത് വാഹനത്തെയും ഉടമയെയും സംബന്ധിച്ച വിവരങ്ങളെല്ലാം ശേഖരിക്കുമെന്നതിനാൽ ഒരു വാഹനത്തിെൻറ നമ്പർ പ്ലേറ്റ് തിരുകി മറ്റൊന്ന് ഒാടിക്കാൻ ശ്രമിക്കുന്നത് ഒട്ടും താമസമില്ലാതെ കണ്ടെത്തും.
ഹോണടിച്ച് ശല്യം ചെയ്താൽ ഫൈനടിക്കും
യു.എ.ഇയിലെ മറ്റ് എമിേററ്റുകളെ അപേക്ഷിച്ച് ഷാർജയിലെ വാഹനയാത്രികർക്ക് ഹോണടി ശീലം അൽപം കൂടുതലാണ് എന്ന് തോന്നിയിട്ടുണ്ടോ ? അതിരുവിടുകയും മറ്റു വാഹനങ്ങൾക്ക് ശല്യമാവുകയും ചെയ്താൽ പിഴ ഇൗടാക്കാൻ വകുപ്പുണ്ട്. റോഡിൽ വെച്ച് ഹോണടിച്ച് ശല്യം ചെയ്യുന്നവരെക്കുറിച്ച് വിവരം നൽകിയാൽ പൊലീസ് ഇക്കാര്യം ഗൗരവമായെടുക്കും. 901 എന്ന നമ്പറിലാണ് ഇതു സംബന്ധിച്ച് വിവരം നൽകേണ്ടത്.
പിടിച്ചെടുത്ത വാഹനം വീട്ടുവളപ്പിൽ സൂക്ഷിക്കാം, ചെലവും കുറവ്
റെഡ് സിഗ്നൽ മുറിച്ചുകടന്നതുൾപ്പെടെയുള്ള നിയമലംഘനങ്ങളുടെ പേരിൽ പിടിച്ചെടുക്കപ്പെടുന്ന വാഹനങ്ങൾ മരുഭൂമിയിലെ ഡമ്പിങ് യാർഡിൽ കൊണ്ടിടുന്നതിനു പകരം വീട്ടുവളപ്പിൽ തന്നെ ജി.പി.എസ് ട്രാക്കർ ഘടിപ്പിച്ച് പൂട്ടിവെക്കുന്ന ഷാർജയിലെ രീതിക്ക് സ്വീകാര്യത ഏറി വരുന്നതായി പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.155 വാഹനങ്ങളാണ് ഇൗ മാസം ഇത്തരത്തിൽ ‘വീട്ടുതടങ്കലിൽ’ സൂക്ഷിച്ചിരിക്കുന്നത്്. കാലാവധി കഴിയുേമ്പാൾ പൊടികയറി വൃത്തിഹീനമാകുന്ന സാഹചര്യം ഇല്ലാതാക്കുമെന്നു മാത്രമല്ല വാഹനം വൃത്തിയാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി വാഹനം അൽപ സ്വൽപ്പം നീക്കുന്നതിന് തടസവുമില്ല. എന്നാൽ വാഹനം പുറത്തിറക്കാൻ ശ്രമിച്ചാൽ വിവരം കൺട്രോൾ റൂമിലെത്തും. പിടിച്ചുവെക്കൽ സ്ഥലത്തിന് നൽകുന്ന ഫീസ് നൽകേണ്ടതില്ല എന്നതാണ് മറ്റൊരു ഗുണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.