ദുബൈ: 24 മണിക്കൂർ അണുനശീകരണ യജ്ഞവും യാത്രാവിലക്കും പ്രഖ്യാപിച്ച ദുബൈയിൽ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങിയാ ൽ റഡാറിൽ കുടുങ്ങും. ഞായറാഴ്ച പുറത്തിറങ്ങിയവരുടെ ചിത്രങ്ങൾ റഡാറിൽ പതിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ നടപടി ഉണ്ടകി ല്ല. എന്നാൽ, ഇനി മുതൽ അനുമതി ഇല്ലാതെ അനാവശ്യമായി പുറത്തിറങ്ങുന്നവർ റഡാറിൽ കുടുങ്ങുമെന്നും ഇവർക്കെതിരെ പിഴ ചുമത്തൽ അടക്കമുള്ള നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം, അത്യാവശ്യ കാര്യങ്ങൾക്ക് മുൻകൂർ അനുമതിയോടെ പുറത്തിറങ്ങാം. ഇതിനായി https://dxbpermit.gov.ae എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ നൽകണം. അല്ലെങ്കിൽ 800PERMIT അഥവാ 800737648 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിളിക്കാം. ദുരന്തനിവാരണ ഉന്നതാധികാര സമിതിയാണ് ഇക്കാര്യം അറിയിച്ചത്. പൊതുജനങ്ങളും പുറത്തിറങ്ങാൻ നിലവിൽ അനുമതിയുള്ള ജീവനക്കാരും ഇതിൽ അപേക്ഷ നൽകിയിരിക്കണം എന്നാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.