ടൂ​ബ്​ലൈറ്റ്​’ലെ ‘റേഡിയോ’ ഗാനം സല്‍മാന്‍ഖാന്‍ ദുബൈയില്‍ പുറത്തിറക്കി 

ദുബൈ: സല്‍മാന്‍ഖാന്‍ നായകനാവുന്ന ‘ടൂബ്​ലൈറ്റ്​’ സിനിമയിലെ ഗാനം പുറത്തിറങ്ങി. ദുബൈയില്‍ നടന്ന ചടങ്ങില്‍ സല്‍മാന്‍ഖാന്‍ തന്നെയാണ് ‘റേഡിയോ’ എന്ന ഗാനം പുറത്തിറക്കിയത്.  ബജ്‍രംഗി ഭായിജാന് ശേഷം സല്‍മാന്‍ഖാനും സംവിധായകന്‍ കബീര്‍ഖാനും ഒന്നിക്കുന്ന ചിത്രമാണിത്​. സല്‍മാന്റെ സഹോദന്‍ സുഹൈല്‍ഖാനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.  

1965 കാലത്തെ കഥപറയുന്ന സിനിമയില്‍ സഹോദരന്‍ യുദ്ധരംഗത്ത് ജീവിച്ചിരിക്കുന്നു എന്ന വാര്‍ത്ത റേഡിയോയില്‍ അറിയുന്നതാണ് ഗാനരംഗം. പുലിമുരുകൻ സിനിമ കാണാൻ താൽപര്യമുണ്ടെന്നും താൻ അഭിനയിച്ച ഹിറ്റ്​ ചിത്രത്തി​​െൻറ സംവിധായകൻ സിദ്ദീഖിനെ തേടി നടക്കുകയാണെന്നും സല്ലു പറഞ്ഞു.  ട്യൂബ് ലൈറ്റ് പെരുന്നാളിന് തിയറ്ററിലെത്തും.

Tags:    
News Summary - radio

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.