ലേബർ ക്യാമ്പുകളിലെ തലയണകൾ, ലൈബ്രേറിയൻ മരിച്ചിട്ടില്ല എന്നീ രണ്ടു പുസ്തകങ്ങളുമായാണ് എം.ഒ. രഘുനാഥ് ഷാർജ പുസ്തകോത്സവത്തിന് എത്തുന്നത്. ദുബൈയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിയായ രുഘനാഥിെൻറ ആദ്യത്തെ പുസ്തകങ്ങളാണിത്. ഫാഷിസ്റ്റ് വിരുദ്ധ കവിതകൾ ഉൾപ്പെടുത്തിയതാണ് ലൈബ്രേറിയൻ മരിച്ചിട്ടില്ല എന്ന പുസ്തകം. പ്രവാസജീവിതം പറയുന്ന കവിതയാണ് ലേബർ ക്യാമ്പുകളിലെ തലയണകൾ. 2017, 2021 വർഷങ്ങളിൽ ഇ.എൽ.എഫ് സ്കൂൾ ലൈബ്രേറിയൻ അവാർഡ് ഫൈനലിസ്റ്റും 2021ലെ ഗ്ലോബൽ ലൈബ്രേറിയൻ അവാർഡ് ജേതാവുമാണ്. ദുബൈ മലയാളം മിഷൻ വിദഗ്ധ സമിതിയംഗമാണ്.
രചയിതാവ്: എം.ഒ. രഘുനാഥ്. പബ്ലിക്കേഷൻസ്: കൈരളി, ഗയ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.