ദുബൈ: എ.െഎ.സി.സി അധ്യക്ഷൻ രാഹുൽ ഗാന്ധി യു.എ.ഇയിൽ. രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ 150ാം ജൻമവാർഷിക ആഘോഷങ്ങളുട െ ഭാഗമായി സംഘടിപ്പിക്കുന്ന െഎഡിയ ഒഫ് ഇന്ത്യ സാംസ്കാരിക സമ്മേളനത്തിൽ പങ്കുചേരുന്നതിനാണ് രാഹുൽ എത്തിയത്.< /p>
വ്യാഴാഴ്ച ൈവകീട്ട് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കോൺഗ്രസ്-മുസ്ലിം ലീഗ് നേതാക്കളും പ്രവർത ്തകരുമുൾപ്പെടെ വൻ സംഘമാണ് രാഹുലിനെ വരവേറ്റത്. ഡോ.സാം പിത്രോഡയും അദ്ദേഹത്തിെനാപ്പമുണ്ട്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, കൊടിക്കുന്നിൽ സുരേഷ് എം.പി, കെ. സുധാകരൻ, എം.കെ. രാഘവൻ, ആേൻറാ ആൻറണി, ടി. സിദ്ദീഖ്, പ്രവീൻ കുമാർ, ഹിമാൻഷു വ്യാസ്, ആരതി കൃഷ്ണ, മൻസൂർപള്ളൂർ, ബഷീർ രണ്ടത്താണി, മധുയാക്ഷി, റീജൻസി ഗ്രൂപ്പ് മേധാവി ഷംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ, ഡോ. പുത്തൂർ റഹ്മാൻ തുടങ്ങിയവർ ചേർന്ന് രാഹുലിനെ സ്വീകരിച്ചു. കേരളത്തിൽ നിന്നുള്ള എം.പിമാരുമായി പത്തു മിനിറ്റ് കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ജുമേറയിലെ ഹോട്ടലിലേക്ക് രാഹുൽ പുറപ്പെട്ടത്.
ഇന്ന് വൈകീട്ട് 4.30ന് ദുബൈ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ രാഹുൽ പൊതുജനങ്ങളോട് സംസാരിക്കും. ഇന്ത്യൻ വാണിജ്യ നായകരുടെ സംഗമങ്ങളിലും രാഹുൽ പെങ്കടുക്കും. ലുലു ഗ്രൂപ്പ് മേധാവി എം.എ.യൂസുഫലി, ഫിനേബ്ലർ മേധാവി ഡോ.ബി.ആർ.ഷെട്ടി എന്നിവരുടെ നേതൃത്വത്തിൽ അബൂദബിയിലാണ് ശനിയാഴ്ച യു.എ.ഇയിലെ വ്യവസായ നായകർ രാഹുലിന് സ്വീകരണം ഒരുക്കിയിരിക്കുന്നത്. ലേബർ ക്യാമ്പുകളിലെ തൊഴിലാളികളുമായും സംവദിക്കും. അബൂദബിയിൽ ശൈഖ് സായിദ് ഗ്രാൻറ് മോസ്കിലും അദ്ദേഹം സന്ദർശനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.