ദുബൈ: രാജ്യത്ത് വിവിധയിടങ്ങളിൽ തുടർച്ചയായ എട്ടാം ദിനത്തിലും ചെറുതും വലുതുമായ രീതിയിൽ മഴ ലഭിച്ചു. ഫുജൈറ, ഷാർജ, റാസൽഖൈമ എമിറേറ്റുകളുടെ വിവിധ ഭാഗങ്ങളിലാണ് ചൊവ്വാഴ്ചയും മഴ ലഭിച്ചത്. അതേസമയം, ദുബൈയടക്കം വിവിധ ഭാഗങ്ങളിൽ വൈകുന്നേരത്തോടെ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. ഷാർജയിലെ അൽ ഫായ മേഖലയിൽ മഴയിൽ വെള്ളം നിറഞ്ഞൊഴുകുന്ന ചിത്രങ്ങൾ കാലാവസ്ഥ നിരീക്ഷണകേന്ദ്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഒമാൻ അതിർത്തിയിൽനിന്ന് വളരെ അകലെയല്ലാത്ത പ്രദേശമാണിത്. വടക്കൻ ഫുജൈറയിലെ ചില ഭാഗങ്ങളിൽ ആലിപ്പഴവർഷവുമുണ്ടായി.
ഈ മാസം 27 വരെ രാജ്യത്ത് വിവിധ ഭാഗങ്ങളിൽ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നത്. താമസക്കാർ ജാഗ്രത പാലിക്കണമെന്നും വെള്ളമുയരുന്ന സ്ഥലങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.