ദുബൈ: രാജ്യത്തിന്റെ കിഴക്കൻ മലയോര പ്രദേശങ്ങളിൽ ശനിയാഴ്ച മഴ ലഭിച്ചു. ഫുജൈറ, റാസൽഖൈമ എമിറേറ്റുകളുടെ വിവിധ ഭാഗങ്ങളിലാണ് മഴയും ആലിപ്പഴ വർഷവുമുണ്ടായത്.
ശക്തമായ മഴ സാധ്യതയെ തുടർന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം രാവിലെ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പുറപ്പെടുവിച്ചിരുന്നു. ഈ മേഖലയിൽ താമസിക്കുന്നവരും യാത്ര ചെയ്യുന്നവരും ജാഗ്രത പുലർത്തണമെന്നാണ് നിർദേശിച്ചത്.മഴ ലഭിക്കാനായി ക്ലൗഡ് സീഡിങ് നടത്തിയതായും സമൂഹ മാധ്യമങ്ങൾ വഴി അധികൃതർ അറിയിച്ചു.
ശക്തമായ മഴയുടെ വിവിധ വിഡിയോ ദൃശ്യങ്ങളും കേന്ദ്രം പങ്കുവെച്ചിട്ടുണ്ട്. ദിബ്ബ, മസാഫി മേഖലകളിലെ വിവിധയിടങ്ങളിൽ തെരുവുകൾ മഴയിൽ നിറഞ്ഞൊഴുകുന്നത് വിഡിയോ ദൃശ്യങ്ങളിൽ കാണാവുന്നതാണ്. ശനിയാഴ്ച രാജ്യത്ത് കൂടിയ താപനില 41 ഡിഗ്രിയും കുറഞ്ഞത് 21 ഡിഗ്രിയുമായിരുന്നു.വരും ദിവസങ്ങളിൽ താപനില വീണ്ടും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബൈ, അബൂദബി അടക്കമുള്ള എമിറേറ്റുകളിലും താപനില കുറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.