നമ്മുടെ കുഞ്ഞ് പൂന്തോട്ടം മനോഹരമാക്കാൻ ഈ റെയിൻ ലില്ലിസ് മതി. മഴ ലില്ലി, മെയ് ഫ്ലവർ എന്നൊക്കെ അറിയപെടുന്ന മനോഹരമായ ഒരു അലങ്കാര ചെടിയാണിത്. ഇതിനെ റോസ് ലില്ലി എന്നും പറയും. പതിനഞ്ചു മുതൽ ഇരുപത്തഞ്ചടി വരെ ഉയരം വെയ്ക്കുന്ന ചെടിക്ക് നെല്ലോലകളോട് സാമ്യമുള്ളതും നീണ്ടു മിനുസമാർന്നതുമായ പച്ച ഇലകളാനുള്ളത്. ഉള്ളിയോട് സാമ്യമുള്ളതാണ് ഇതിന്‍റെ വിത്തുകൾ.
ഈ വിത്തുകളുടെ കൂട്ടം വേനൽ കാലത്ത് സുശുപ്തവസ്ഥയിൽ മണ്ണിന്‍റെ അടിയിൽ സ്ഥിതി ചെയ്യുന്നു. മഴക്കാലമായാൽ ഈ വിത്തുകൾ കൂട്ടത്തോടെ വളരുകയും പുഷ്‌പ്പിക്കുകയും ചെയും. പേരുപോലെ തന്നെ മഴക്കാലം ആകുമ്പോളാണ് ഇത് വളരുന്നതും പൂക്കുന്നതും. സാധാരണയായി വേനൽ കഴിഞ്ഞു മഴ തുടങ്ങി മുന്നു നാല് ദിവസം കഴിഞ്ഞ് ഇതിൽ പൂക്കളുണ്ടാകുന്നത്. സൂര്യപ്രകാശം.ഇഷ്ടപ്പെടുന്ന ചെടിയാണിത്. ചൂട് കാലത്ത് ഇളം വെയിൽ ഉള്ളിടം നോക്കി വെക്കുക. ഒരുപാട് വെയിൽ അടിച്ചാൽ ഇലകൾ മഞ്ഞ കളറാകും. നമുക്കിതിനെ ചട്ടിയിലും തറയിലും വെക്കാം.
കുറഞ്ഞ പരിചയണം ആവശ്യമുള്ള ചെടിയാണ്. തായ്‌ലൻഡിൽ നിന്ന് ഇറക്കുമതി ചെയ്തിട്ടുള്ള റെയിൽ ലില്ലിസുകളും ഉണ്ട്. മഞ്ഞ, വെള്ള, പിങ്ക്, ചുവപ്പ് തുടങ്ങി വിവിധ വകഭേദങ്ങളുണ്ടും ഇതിനുണ്ട്. മണലും ഗാർഡൻ സോയിൽ, ചകിരിച്ചോർ, കംബോസ്റ്റ് എന്നിവ യോജിപ്പിച്ച് പോട്ടിങ് മിക്സ് തയാറാക്കാം. എൻ.പി.കെ 19:19:19 ആയി ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.