റാസല്‍ഖൈമ: പേമാരിയെത്തുടര്‍ന്നുള്ള പ്രത്യാഘാതങ്ങള്‍ വിലയിരുത്തുന്നതിനും ഭാവിയില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ കാര്യക്ഷമമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ റാക് ദുരന്തനിവാരണ വകുപ്പ് ഫീല്‍ഡ് പര്യടനം നടത്തി.
റാക് പൊലീസ് മേധാവിയും എമര്‍ജന്‍സി ക്രൈസിസ് ആൻഡ് ഡിസാസ്റ്റര്‍ ടീം മേധാവിയുമായ മേജര്‍ ജനറല്‍ അലി അബ്ദുല്ല അല്വാന് അല്‍നുഐമിയുടെ നിര്‍ദേശത്താലാണ് വകുപ്പിലെ തിരഞ്ഞെടുത്ത അംഗങ്ങളുടെ പര്യടനം റാസല്‍ഖൈമയില്‍ മഴക്കെടുതികള്‍ രൂക്ഷമാക്കിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയത്.
എമിറേറ്റില്‍ മഴവെള്ളം തടസ്സമേതുമില്ലാതെ ഒഴുകിപ്പോകുന്നതിന് സംയോജിത പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ച് പ്രതികൂല കാലാവസ്ഥയിലും 24 മണിക്കൂറും സേവനനിരതരായ സേനാംഗങ്ങളുടെ പ്രവര്‍ത്തനങ്ങളെ റാക് പൊലീസ് മേധാവി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.