ദുബൈ സ്​പോർട്​സ്​ കൗൺസിൽ അധികൃതരും രാജസ്​ഥാൻ റോയൽസ്​ മാനേജ്​മെൻറും തമ്മിൽ നടത്തിയ കൂടിക്കാഴ്​ച

യു.എ.ഇയിൽ ക്രിക്കറ്റ്​ വളർത്താൻ രാജസ്ഥാൻ റോയൽസ്​

ദുബൈ: യു.എ.ഇയിൽ ക്രിക്കറ്റി​െൻറ വളർച്ചക്ക്​ സഹായമൊരുക്കാൻ സന്നദ്ധരായി ഐ.പി.എൽ ടീം രാജസ്​ഥാൻ റോയൽസ്​. ഇതുമായി ബന്ധപ്പെട്ട്​ ടീം ചെയർമാൻ രഞ്​ജിത്​ ഭർതാക്കൂർ സ്​പോർട്​സ് ദുബൈ സ്​പോർട്​സ്​ കൗൺസിൽ അധികൃതരുമായി കൂടിക്കാഴ്​ച നടത്തി.

എല്ലാ വർഷവും ആറ്​ യു.എ.ഇ വനിത താരങ്ങൾക്ക്​ വീതം ഇന്ത്യയിൽ പരിശീലന സൗകര്യം ഒരുക്കാനും ചർച്ചയിൽ ധാരണയായി. 18 വയസ്സിൽ താഴെയുള്ള താരങ്ങൾക്കാണ്​ അവസരം. രാജസ്​ഥാൻ റോയൽസി​െൻറ അക്കാദമിയിലായിരിക്കും ഇവർക്ക്​ പരിശീലനം നൽകുക. ഇവരുടെ പരിശീലനം രാജസ്​ഥാൻ ടീം സ്​പോൺസർ ചെയ്യും. സ്​പോർട്​സ്​ കൗൺസിൽ ജനറൽ സെക്രട്ടറി സഈദ്​ ഹരെബ്​ ഇന്ത്യൻ സംഘത്തെ സ്വീകരിച്ചു. ഐ.പി.എൽ നടത്താൻ മുന്നോട്ടുവന്ന യു.എ.ഇ നേതൃത്വത്തെ ഇന്ത്യൻ സംഘം നന്ദി അറിയിച്ചു. വനിത ക്രിക്കറ്റിനെ പലരും ഗൗനിക്കാറില്ല. ദുബൈയെ വനിത ക്രിക്കറ്റി​െൻറയും കുട്ടികളുടെ ക്രിക്കറ്റി​െൻറയും കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക്​ രാജസ്​ഥാൻ

റോയൽസി​െൻറ എല്ലാവിധ സഹായവും ഉണ്ടാവും. ലോകത്തി​െൻറ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്​ഥലമാണ്​ യു.എ.ഇ. എല്ലാവരെയും ഉൾക്കൊള്ളാനുള്ള മനസ്സ്​​ യു.എ.ഇക്കും ഇവിടെയുള്ള കായിക മേഖലക്കുമു​ണ്ട്​. എങ്കിലും, ഇമറാത്തി താരങ്ങൾ വളർന്നു വരേണ്ടത്​ ആവശ്യമാണെന്നും രഞ്​ജിത്​ ഭർതാക്കൂർ പറഞ്ഞു.ദുബൈ സ്​പോർട്​സ്​ കൗൺസിൽ അസിസ്​റ്റൻറ്​ സെക്രട്ടറി ജനറൽ നാസർ അമാൻ അൽ റഹ്​മ, ​രാജസ്​ഥാൻ റോയൽസ്​ ഓപറേഷൻസ്​ വൈസ്​ പ്രസിഡൻറ്​ രാജീവ്​ ഖന്ന തുടങ്ങിയവർ പ​ങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.